സുരേഷ് ഗോപി ഇനി എംപി, സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി, മന്ത്രിയായാല്‍ ചരിത്രമാകും

സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചത്. സുരേഷ് ഗോപി, മുന്‍ ക്രിക്കറ്റര്‍ സവജ്യോത് സിങ് സിദ്ധു, ബോക്‌സിങ് താരം മേരി കോം, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, മാധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ ഗുപ്ത, സാമ്പത്തിക വിദഗ്ദ്ധന്‍ നരേന്ദ്ര ജാദവ് എന്നിവരുടെ രാജ്യസഭാംഗത്വത്തിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്.
എന്നാല്‍, എംപിയാക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്കു നരേന്ദ്ര മോഡി പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ ഒരു നീക്കം നരേന്ദ്ര മോഡി നടത്തിയാല്‍ അത് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഒരു അപൂര്‍വതയാവും. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരംഗം ഇതുവരെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിട്ടില്ല.
രാജ്യസഭയിലേക്കു തന്നെ നാമനിര്‍ദേശം ചെയ്യാനുള്ള കേന്ദ്ര തീരുമാനം രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ലെന്നു നടന്‍ സുരേഷ് ഗോപിപറഞ്ഞു. സംസ്ഥാനത്തിനു വേണ്ടി ഇനി ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രിയില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചു കേരളത്തിന്റെ വളര്‍ച്ചയ്ക്കായി പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ വ്യക്തിപരമായ താല്‍പര്യമാണു സുരേഷ് ഗോപിയെ പുതിയ പദവിയിലെത്തിച്ചതെന്നു കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി അറിയിച്ചു. സുരേഷ് ഗോപിയുടെ പദവി കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha