കോന്നി പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍

കോന്നി പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അവരുടെ കുടുംബാംഗങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കും. സിബിഐ അന്വേഷണമെന്ന ബന്ധുക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഈ തീരുമാനം. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് കാട്ടി കഴിഞ്ഞദിവസം അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യില്ലെന്ന മുന്‍ നിലപാടില്‍ തന്നെയാണ് കുടുംബാംഗങ്ങള്‍. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ്. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവ് നല്‍കാത്തതില്‍ നിരാശയുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം.
പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്നറിയിച്ച് കഴിഞ്ഞദിവസമാണ് അന്വേഷസംഘത്തലവന്‍ അടൂര്‍ ഡിവൈഎസ്പി എസ്. റഫീക്ക് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വീട്ടിലെ പിന്നോക്കാവസ്ഥയും പരീക്ഷയില്‍ തോല്‍ക്കുമെന്നുള്ള ഭീതിയുമാണ് പെണ്‍കുട്ടികളെ നാടുവിടാന്‍ പ്രേരിപ്പിച്ചത്.
ഇത് ആത്മഹത്യയ്ക്ക് പ്രേരണയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പരിഗണിച്ചാണ് സിബിഐ അന്വേഷണം എന്ന കുടുംബാംഗങ്ങളുടെ ആവശ്യം ഹൈക്കോടതി തള്ളിയത്. 2015 ജൂലൈ 9 നാണ് കോന്നി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ വണ്‍ വിദ്യാര്‍ഥികളായ ആതിര ആര്‍ നായര്‍, എസ് രാജി, ആര്യ പി നായര്‍ എന്നിവരെ കാണാതാകുന്നത്. നാല് ദിവസത്തിനു ശേഷം ആതിരയെയും രാജിയെയും പാലക്കാട് പൂക്കാട്ടുകുന്ന് റയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലും ആര്യയെ ഗുരുതരമായി പരുക്കേറ്റ അവസ്ഥയിലും കണ്ടെത്തിയിരുന്നു. ഗുരുതരമായി പരുക്കേറ്റ ആര്യ ഒരാഴ്ചയ്ക്കു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ]
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha