'ചിക്കൻ കറി' കഴിച്ച ഉടൻ 'അമ്മ കുഴഞ്ഞ് വീണ് മരിച്ചു.. ഇളയമകളുടെ സംശയം, കല്ലറ തുറന്ന് നോക്കി,മരുമകൻ പിടിയിൽ

തന്നെ നിരന്തരം അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തതിലുള്ള വൈരാഗ്യം തീർക്കാൻ അമ്മായിഅമ്മയെ ചിക്കൻ കറിയിൽ എലിവിഷം കലർത്തി കൊലപ്പെടുത്തിയ മരുമകൻ പിടിയിൽ. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് നാൽപതുകാരനായ പുർവാഡി വാഹ്യുദി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിഷബാധയേറ്റ് 57-കാരിയായ അമിനയാണ് കൊല്ലപ്പെട്ടത്.
വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഈ കൊലപാതകം നടപ്പിലാക്കിയത്. ഇന്തോനേഷ്യൻ കോഴിയിറച്ചി വിഭവമായ 'സതേ' വാങ്ങി അതിൽ എലിവിഷം മുക്കിയ ശേഷം, ഒരു ഓൺലൈൻ കൊറിയർ സർവീസ് വഴിയാണ് പ്രതി ഇത് അമ്മായിഅമ്മയുടെ വീട്ടിലേക്ക് അയച്ചത്. പൊലീസിനും ബന്ധുക്കൾക്കും തന്നെക്കുറിച്ച് യാതൊരു സംശയവും തോന്നാതിരിക്കാൻ ഇയാൾ കൊറിയർ ബുക്ക് ചെയ്തത് തന്റെ ഭാര്യയുടെ അനിയത്തിയുടെ പേരും ഫോട്ടോയും ഉപയോഗിച്ചായിരുന്നു.
ഭക്ഷണം ഏൽപ്പിക്കാൻ കൊറിയർ ഡ്രൈവറെ നേരിട്ട് കണ്ടപ്പോൾ ഒരു പുരുഷനാണ് സാധനം നൽകുന്നത് എന്ന് കണ്ട് ഡ്രൈവർക്ക് ചെറിയ സംശയം തോന്നിയിരുന്നു. എന്നാൽ താൻ അമിനയുടെ മകനാണെന്ന് പറഞ്ഞ് പ്രതി ഡ്രൈവറെ വിശ്വസിപ്പിക്കുകയായിരുന്നു. കൂടാതെ ഈ ഭക്ഷണം വീട്ടിൽ എത്തിക്കുമ്പോൾ മൂത്ത സഹോദരി എന്ന് അർത്ഥം വരുന്ന ജാവനീസ് വാക്കായ 'എംബാകെ' ആണ് ഇത് കൊടുത്തുവിട്ടത് എന്ന് അമിനയോട് പറയാൻ ഡ്രൈവർക്ക് പ്രതി നിർദ്ദേശവും നൽകിയിരുന്നു.
മരുമകൻ അതീവ സ്നേഹത്തോടെ കൊറിയർ വഴി അയച്ചു കൊടുത്ത ചിക്കൻ കറിയാണ് ഒടുവിൽ ഒരമ്മയുടെ ജീവനെടുത്തത്. തന്നെ നിരന്തരം അവഗണിക്കുന്നു എന്ന വൈരാഗ്യത്തിലാണ് നാൽപ്പതുകാരനായ പുർവാഡി വാഹ്യുദി തന്റെ അമ്മായിഅമ്മയായ അമിനയെ (57) ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയത്.
കോഴിയിറച്ചി കൊണ്ടുള്ള 'സതേ' എന്ന വിഭവത്തിൽ മാരകമായ എലിവിഷം കലർത്തിയാണ് പ്രതി കൊറിയർ വഴി ഭർതൃമാതാവിന്റെ വീട്ടിലേക്ക് അയച്ചത്. തനിക്ക് യാതൊരു സംശയവും വരാതിരിക്കാൻ ഭാര്യയുടെ അനിയത്തിയുടെ പേരും വിലാസവുമാണ് പ്രതി ഇതിനായി ഉപയോഗിച്ചത്. ഈ ഭക്ഷണം കഴിച്ച പാടെ അമിന ആകെ തളരുകയും ശരീരം വിറയ്ക്കുന്ന രീതിയിൽ കടുത്ത ഛർദ്ദിൽ അനുഭവപ്പെടുകയുമായിരുന്നു. ആരോഗ്യനില തീർത്തും വഷളായതോടെ ഇവർ മരണത്തിന് കീഴടങ്ങി.
അജ്ഞാത ഉറവിടത്തിൽ നിന്ന് വന്ന കൊറിയർ ഭക്ഷണം കഴിച്ചതിലാണ് അമ്മ മരിച്ചതെന്ന മകളുടെ ശക്തമായ സംശയമാണ് കേസിൽ വഴിത്തിരിവായത്. ഇതിനൊപ്പം അമിനയുടെ വളർത്തു കോഴികളും ചത്ത നിലയിൽ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മേയ് മാസം സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ ആന്തരികാവയവങ്ങളിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മരുമകന്റെ ക്രൂരത വെളിച്ചത്തായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷണം കഴിച്ച് കടുത്ത ഛർദ്ദിലിനെത്തുടർന്ന് അമിന മരണപ്പെട്ടതിന് പിന്നാലെ, തന്റെ ഭാര്യയുടെ സഹോദരിയെ (ഭർതൃസഹോദരി) കേസിൽ കുരുക്കാനും പ്രതി ശ്രമം നടത്തി. അമിനയുടെ ഇളയ മകളുടെ പരാതിയിലാണ് പൊലീസ് മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചത്. എവിടെ നിന്നാണ് എന്ന് അറിയാത്ത ചിക്കൻ വിഭവം കൊറിയറിൽ ലഭിച്ചപ്പോൾ അത് കഴിക്കരുതെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മകൾ പൊലീസിന് മൊഴി നൽകി.
ഇതിനിടെ, അമിനയുടെ വീട്ടിലെ കോഴികളെയും ചത്ത നിലയിൽ കണ്ടതായി അയൽവാസി മൊഴി നൽകിയതോടെ സംശയം ശക്തമായി. തുടർന്ന് കഴിഞ്ഞ മേയ് മാസം സംസ്കരിച്ച അമിനയുടെ മൃതദേഹം പുറത്തെടുത്ത് വിദഗ്ദ്ധ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.
വധശ്രമത്തിനും ആസൂത്രിത കൊലപാതകത്തിനുമാണ് പ്രതിക്കെതിരെ നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ അല്ലെങ്കിൽ 20 വർഷം വരെയുള്ള കഠിനതടവോ ലഭിക്കുമെന്ന് ജാവ പോലീസ് ചീഫ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























