Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഓര്‍ഡനറി ബസുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍

10 JUNE 2026 10:08 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും കെ.എസ്.ആര്‍.ടി.സി ഓര്‍ഡനറി ബസുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. ആദ്യഘട്ടത്തിലാണ് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര നടപ്പാക്കുന്നതെന്നും വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും ഈ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.

മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതി പ്രിയദര്‍ശിനി എന്ന് അറിയപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുമാനം കണക്കാക്കാതെ പ്രായം നോക്കാതെ ആദ്യം ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്ര നല്‍കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ 1800 കോടി വര്‍ഷം നല്‍കുന്നു. പ്രതിമാസം 65 മുതല്‍ 70 കോടി രൂപ ഈ പുതിയ പദ്ധതി വഴി നഷ്ടം വരും. വര്‍ഷം 800 കോടിയോളം വരും. ഇത് സര്‍ക്കാര്‍ നല്‍കും. കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനു വേണ്ടി കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സംവിധാനങ്ങള്‍ കൊടുണ്ടുവരാന്‍ പറഞ്ഞിട്ടുണ്ട്. അത് സമ്മതിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളിലാണ്. കെ.എസ്.ആര്‍.ടി.സി സ്വതന്ത്രമായി വരുമാനം ഉണ്ടാക്കുന്നതിനായി നടപടി ഉണ്ടാകും.

പ്രഖ്യാപിച്ച പദ്ധതിയില്‍ ആദ്യഘട്ടത്തിലാണ് ഇത്. കെ.എസ്.ആര്‍.ടി.സി മെച്ചപ്പെടുന്ന മുറയ്ക്ക് രണ്ടാംഘട്ടം നല്‍കും. 28 ശതമാനം മറ്റു ജില്ലകളില്‍ ഓര്‍ഡിനറി സര്‍വ്വീസുണ്ട്. എല്ലാ മാസവും ഇത് റിവ്യൂ ചെയ്യും. പുതിയ പദ്ധതി ആയതുകൊണ്ട് അത് പഠിക്കണം. കൂടുതല്‍ ബസുകള്‍ വേണമോ എന്നും ഒര ജില്ലയില്‍ എത്ര സ്ത്രീ യാത്രക്കാര്‍ കയറുന്നുണ്ടോ എന്നും പരിശോധിക്കും. സ്‌റ്റേറ്റ് അറ്റോര്‍ണിയായിട്ട് അനൂപിനെ നിയോഗിച്ചു. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ കോടതി വിധി സംബന്ധിച്ച് പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കും  (15 minutes ago)

എടിഎം കവര്‍ച്ചാ ശ്രമത്തിനിടെ എടിഎം മെഷീന് തീപിടിച്ചു  (34 minutes ago)

ജീവന്‍ വേണമെങ്കില്‍ യു.എസ് സൈനികര്‍ മേഖല വിടണമെന്ന് ഇറാന്‍ US ന് താവളം നൽകിയാൽ ഗൾഫ് കത്തിക്കുമെന്ന് ഭീഷണി !! അഞ്ചാം നാവികപ്പടയ്ക്ക് തീപിടിച്ചു !  (38 minutes ago)

21 യു എസ് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം .... ഹമാസ് നേതാക്കളെ കൊന്ന് തള്ളി ഇസ്രായേൽ  (44 minutes ago)

സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഓര്‍ഡനറി ബസുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍  (1 hour ago)

കരാർ എട്ടുനിലയിൽ പൊട്ടി !! അതിഭയാനക യുദ്ധം... 21 ഇടത്ത് ഇറാൻ താണ്ഡവം ! ബാക്കിവെച്ചേക്കില്ലെന്ന് ട്രംപ് !!  (1 hour ago)

നീയൊക്കെ പുഴുത്ത് ചാവുമെടാ..! വെറുത്തേ വിടല്ലേ സാറേ... ഉപ്പുപ്പയെ കൊന്ന പ്രതികൾ വീട്ടിലെത്തി വളഞ്ഞിട്ട് തെറി വിളിച്ച് കൊച്ചുമകൾ  (1 hour ago)

പ്രവാസികൾക്ക് വൻതുക പിഴയടക്കേണ്ടിവരും റോഡിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ് ശമ്പളത്തോടെ നീണ്ട അവധി ദേ വീണ്ടും  (1 hour ago)

'ചിക്കൻ കറി' കഴിച്ച ഉടൻ 'അമ്മ കുഴഞ്ഞ് വീണ് മരിച്ചു.. ഇളയമകളുടെ സംശയം, കല്ലറ തുറന്ന് നോക്കി,മരുമകൻ പിടിയിൽ  (1 hour ago)

വീണയുടെ വാടക വീട് വിട്ടിറങ്ങി പിണറായി, പട്ടി റോബിനും കമലയും മാത്രം മതി ഗോവിന്ദനും ഒറ്റി..! അടിച്ചിറക്കിയത്..?  (1 hour ago)

ഭാര്യയെയും മകനെയും കൊന്ന് വസ്ത്ര വ്യാപാരി ജീവനൊടുക്കി  (2 hours ago)

ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താന്‍ ഒപ്പം വരണമെന്ന് സോണിയ  (3 hours ago)

കോഴിക്കോട്ട് വീണ്ടും നിപ ബാധയെന്ന് സംശയം  (3 hours ago)

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന  (4 hours ago)

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ  (4 hours ago)

Malayali Vartha Recommends