ഞാന്‍ മുഖ്യമന്ത്രിയാകണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നു; ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വം; 100 സീറ്റ് നേടി അധികാരത്തിലെത്തും

പിണറായി വിജയന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. താന്‍ മുഖ്യമന്ത്രിയാകണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും വിഎസ് പറഞ്ഞു. ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിഎസിന്റെ പ്രതികരണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിപട്ടികയില്‍ പൂര്‍ണതൃപ്തിയില്ല. ചില സ്ഥാനാര്‍ഥികളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇക്കാര്യം പാര്‍ട്ടി അനുഭാവികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പിനുശേഷം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫ് 100 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നും വിഎസ് അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ താന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടുക്കുകയായിരുന്നുവെന്ന് വിഎസ് ഇതിനോട് പ്രതികരിച്ചു. ഇത് ശുദ്ധ അസംബന്ധമാണ്. എന്നെ വന്നുകണ്ട മാധ്യമങ്ങളോട് ഞാന്‍ പറഞ്ഞത് അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ്. ഇതിനെ വളച്ചൊടിച്ചതിനെ തെമ്മാടിത്തരമായിത്തന്നെ മനസിലാക്കണമെന്നും വിഎസ് പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് ഇതുവരെ ആരെയും ഉയര്‍ത്തിക്കാട്ടിയിട്ടില്ല. വിഎസിനും പിണറായി വിജയനുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അതിനിടെയാണ് വിഎസിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha