ആര്‍എസ്എസിന് കീഴ്‌പ്പെടുന്ന ഗവര്‍ണറും സര്‍ക്കാരുമാണ് കേരളത്തില്‍ ഉള്ളതെന്ന് പിണറായി വിജയന്‍

ആര്‍.എസ്.എസ് നിലപാടിന് കീഴ്‌പ്പെടുന്ന ഒരു ഗവര്‍ണറും ഒരു സര്‍ക്കാരുമാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. കേരള എന്‍.ജി.ഒ യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു.ഡി.എഫ് ഭരണത്തിന് തുടക്കം കുറിച്ചത് വന്ദേമാതരം പൂര്‍ണമായി ചൊല്ലിയായിരുന്നു. ആരെ പ്രീണിപ്പിക്കാനായിരുന്നു അതെന്ന് പിണറായി ചോദിച്ചു.
ആര്‍.എസ്.എസ് നയം അംഗീകരിച്ചതു കൊണ്ടാണ് ഇങ്ങനെയുണ്ടായത്. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി സംഘപരിവാറുകാരനെ നിയമിച്ചു. ആര്‍.എസ്.എസ് സംഘപരിവാര്‍ താത്പര്യമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ നേരിയ ശബ്ദം പോലും ഉയര്‍ത്താത്തത് എന്തുകൊണ്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സെനറ്റില്‍ 19 പേര്‍ കറ കളഞ്ഞ ആര്‍.എസ്.എസുകാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നയം ബി.ജെ.പിയെ സഹായിക്കുന്നതാണെന്നും പിണറായി കുറ്റപ്പെടുത്തി. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ബി.ജെ.പിയെ ചെറുക്കാന്‍ കഴിയണം. പക്ഷേ അതിന് കോണ്‍ഗ്രസിന് കഴിയുന്നില്ല. ദേശീയ തലത്തിലെ കൂട്ടായ്മയെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ രണ്ട് മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ മുന്നണിമാറാന്‍ കോണ്‍ഗ്രസിന് മടിയുണ്ടായില്ല. കോണ്‍ഗ്രസ് കാണിച്ചത് വഞ്ചനയാണെന്നും ഇടതുപക്ഷം അവിടെ രാഷ്ട്രീയ മാന്യത കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha



























