Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

വീട്ടമ്മമാരുടെ പ്രതിമാസ സാങ്കല്‍പ്പിക വരുമാനം 30,000 രൂപയായി കണക്കാക്കി അപകട ഇന്‍ഷുറന്‍സ് കേസില്‍ സുപ്രധാന വിധി

11 JUNE 2026 09:22 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

രാഷ്ട്ര നിര്‍മാതാക്കളും രാജ്യത്തിന്റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാന ശിലകളുമാണ് വീട്ടമ്മമാരെന്ന് സുപ്രീം കോടതി. മോട്ടോര്‍ വാഹന അപകട ഇന്‍ഷുറന്‍സ് ക്ലെയിം കണക്കാക്കുന്നതിനായി വീട്ടമ്മമാരുടെ പ്രതിമാസ സാങ്കല്‍പ്പിക വരുമാനം 30,000 രൂപയായി കണക്കാക്കി നടത്തിയ പ്രസക്തമായ ഉത്തരവിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. 2001 നവംബര്‍ 25ന് റോഡപകടത്തില്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുക 8.4 ലക്ഷം രൂപയില്‍ നിന്ന് 62.78 ലക്ഷം രൂപയായി കോടതി ഉയര്‍ത്തി.

2023 ഡിസംബറില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് 2,42,000 രൂപ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ 2024 ഡിസംബറില്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതി ഇത് 7.5 ശതമാനം പലിശയോടെ 8.43 ലക്ഷം രൂപയായി ഉയര്‍ത്തി. തുടര്‍ന്ന് സ്ത്രീയുടെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കുടുംബത്തിന്റെ നിലനില്‍പ്പ് തന്നെ വീട്ടമ്മമാരെ ആശ്രയിച്ചാണ്. ഒരു വീട്ടമ്മ ഭര്‍ത്താവിനും കുട്ടികള്‍ക്കുമായി ചെയ്യുന്ന ശാരീരികവും മാനസികവുമായ അധ്വാനം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ആണെങ്കിലും അതിന്റെ സ്വാധീനം വളരെ വലുതാണ്. വീട്ടിലെ സമ്പാദിക്കുന്ന അംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ വീട്ടമ്മമാരെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ഒരു വീട്ടമ്മയുടെ വിയോഗം ഭര്‍ത്താവിനും കുട്ടികള്‍ക്കും മാത്രമല്ല, അവരുടെ സ്വന്തം മാതാപിതാക്കള്‍ക്കും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും ഉണ്ടാക്കുന്ന നഷ്ടം അതീവ ഗുരുതരമാണ്. ഈ നഷ്ടങ്ങളെ കേവലം കണക്കുകള്‍ കൊണ്ട് അളക്കാന്‍ കഴിയില്ല.

വീട്ടമ്മമാര്‍ ചെയ്യുന്ന പാചകം, വൃത്തിയാക്കല്‍, പരിചരണം തുടങ്ങിയ ജോലികള്‍ രാജ്യത്തിന്റെ ജിഡിപിയില്‍ കണക്കാക്കപ്പെടുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ പ്രതിദിനം മണിക്കൂറുകള്‍ പ്രതിഫലമില്ലാത്ത ഗാര്‍ഹിക ജോലികള്‍ക്കായി മാറ്റിവെക്കുന്നു. ഇന്ത്യയുടെ ജിഡിപിയുടെ 15 മുതല്‍ 17 ശതമാനം വരെ സംഭാവന ചെയ്യുന്നത് സ്ത്രീകളുടെ ഈ സൗജന്യ സേവനങ്ങളാണ്. സാമൂഹികമായ അസമത്വം കാരണമാണ് രാജ്യത്ത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 31.7 ശതമാനം എന്ന കുറഞ്ഞ നിരക്കില്‍ തുടരുന്നതെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യ വിഭവശേഷി രൂപപ്പെടുത്തുന്നതില്‍ അമ്മമാരുടെ പങ്ക് വലുതാണ്. പുറംലോകത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് കുടുംബത്തിന് അവര്‍ നല്‍കുന്ന സംരക്ഷണം വിലമതിക്കാനാവാത്തതാണ്. 'ഹൗസ് വൈഫ്' എന്ന പദത്തില്‍ നിന്ന് ബഹുമുഖ പ്രതിഭയായ 'ഹോം മേക്കര്‍' എന്ന പദവിയിലേക്ക് സ്ത്രീകള്‍ ഉയര്‍ന്നത് ഈ ചിന്താഗതിയുടെ മാറ്റം കൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (11 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (14 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (16 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (22 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (28 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (42 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (50 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (52 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (59 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends