വി.എസിനെ കാണാന്‍ ബ്രിട്ടീഷ് സഖാവെത്തി

വി.എസ്. അച്യുതാനന്ദനെ നേരിട്ടു കാണാന്‍ ബ്രിട്ടണില്‍ നിന്നും ഒരു സഖാവെത്തി. വി.എസ്. ആരാധകനായ മക്‌ഡൊണാള്‍ഡ് എന്നയാളാണ് കടല്‍താണ്ടി എത്തിയത്. ഡോക്യുമെന്ററി ചിത്രീകരണാര്‍ത്തിനായാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയത്.
വി.എസിന്റെ ഓരോ ചലനവും ക്യാമറയില്‍ പകര്‍ത്തി. ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ അത്ഭുതമാണ് 90 വയസ് പിന്നിട്ട ഈ നേതാവെന്നാണ് ഇയാളുടെ അഭിപ്രായം.
വിദേശത്തുനിന്നൊരു ആരാധകനെ കണ്ടുമുട്ടിയതില്‍ വി.എസും ഏറെ സന്തുഷ്ടനായിരുന്നു. വി.എസ്. ജനകീയനേതാവും പിണറായി പാര്‍ട്ടി നേതാവുമാണെന്ന് രാഷ്ട്രീയ നിരീക്ഷകനെപ്പോലെ ഇയാന്‍ മാധ്യമങ്ങമളാടു പറഞ്ഞു. വി.എസ്. പങ്കെടുക്കുന്ന പ്രചാരണ യോഗങ്ങളിലെല്ലാം ഇനി ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha