ആദിവാസി പെണ്‍കുട്ടി ആത്മഹത്യ; മകള്‍ പട്ടിണി കാരണം ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് അച്ഛന്‍, പട്ടിണി മരണമാക്കിയത് രാഷ്ട്രീയ മുതലെടുപ്പിന്

ഒരു പ്രാദേശിക പത്രലേഖകന്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ എഴുതിയ ഒരു പ്രാദേശിക വാര്‍ത്ത ഒരു ദിവസം മുഴുവന്‍ മലയാളികളുടെ സൈബര്‍ ഇടത്തെ മുള്‍മുനയില്‍ നിര്‍ത്തിയതന്റെ ബാക്കി പത്രമാണ് ഈ തെളിവുകള്‍. സോഷ്യല്‍ മീഡിയായില്‍ കൊണ്ടാടുന്ന വാര്‍ത്തകള്‍ക്ക് എത്രമാത്രം വിശ്വസീയനതയാണ് ഉള്ളതെന്നും തെളിയിക്കുന്നതാണ് ആദിവാസിയായ പെണ്‍കുട്ടി ആത്മഹത്യ. പട്ടിണി സഹിക്കാനാവാത്ത ആദിവാസിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത എത്ര വലിയ കള്ളമായിരുന്നു എന്ന് തെളിയിക്കാന്‍ തെളിവുകള്‍ ധാരളമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തെല്ലാം നുണ പ്രചരണങ്ങള്‍ നടത്തുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ തെളിവകള്‍ നിലനില്‍ക്കുമെന്ന് തീര്‍ച്ച.
കാശിന് ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. സൈക്കിള്‍ വാങ്ങിയതിന്റെ ബില്ല് കണ്ടാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. 4893 രൂപയ്ക്കാണ് അഞ്ച് ദിവസം മുമ്പ് സൈക്കിള്‍ വാങ്ങിയത്. പുതിയ സൈക്കിളും വീട്ടിലുണ്ട്. ശ്രുതിയുടെ ട്യൂഷന്‍ ഫീസ് കൊടുത്തതിന്റെ രസീതും ലഭിച്ചു. ഇതെല്ലാം പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. പട്ടിണിയാണ് ആത്മഹത്യക്ക് കാരണമെന്ന തരത്തില്‍ ഒരു പ്രമുഖ പത്രം നല്‍കിയ വാര്‍ത്തയിലെ ആത്മഹത്യാക്കുറിപ്പും ആരും കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ അവ്യക്തത മാറുന്നുമില്ല. പൊലീസും ഇതേ കുറിച്ച് മൗനം പാലിക്കുന്നു. അതിനിടെ ആഹാരം കഴിക്കാതെയാണ് മരിച്ചതെന്ന വാദം ശ്രുതിയുടെ അച്ഛനും തള്ളിയിട്ടുണ്ട്.
തനിക്ക് രണ്ടര ഏക്കര്‍ സ്ഥലത്ത് 28 തെങ്ങും കവുങ്ങും മറ്റ് കൃഷിയുമുണ്ടെന്ന് അച്ഛന്‍ രവി പറയുന്നു. കൊട്ടിയൂര്‍ പന്ന്യാംവയലില്‍ മൂന്ന് ഏക്കര്‍ കശുമാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കശുവണ്ടി സംഭരിക്കുന്നുണ്ട്. സൗജന്യമായി ലഭിച്ച 75 കിലോ കുത്തരി ദിവസങ്ങളായി തന്റെ വീട്ടില്‍ ചാക്കിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ശ്രുതി മരിച്ച ദിവസവും കഞ്ഞിവച്ചിരുന്നു. മകള്‍ക്ക് സ്‌കോളര്‍ഷിപ്പായി കിട്ടിയ 2800 രൂപ അവള്‍തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്. ഐ.സി.ഡി.എസ്. എല്ലാ മാസവും സൗജന്യമായി നല്‍കാറുള്ള ഗോതമ്പ്, എണ്ണ, ഉഴുന്ന്, നിലക്കടല എന്നിവയെല്ലാം 2012 മുതല്‍ ശ്രുതി തന്നെയാണ് വാങ്ങിക്കുന്നത്. എന്നിട്ടും മകള്‍ പട്ടിണി കാരണം ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഏറെ ദുഃഖിപ്പിക്കുന്നതാണെന്നും രവി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha