അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയില്‍

ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയില്‍. പത്തുമാസം, മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പത്തുമാസത്തോളം നടന്ന തുടര്‍ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ മാസമാണ് അമ്പിളിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണു ഇപ്പോള്‍ നില വഷളാകാന്‍ കാരണം. ശസ്ത്രക്രിയക്കു ശേഷം ഒരിക്കല്‍ അണുബാധയുണ്ടായെങ്കിലും വീര്യംകൂടിയതും ചിലവേറിയതുമായ മരുന്നുപയോഗിച്ച് അണുബാധ ശമിപ്പിച്ചിരുന്നു.
കഴിഞ്ഞ ഒരു മാസമായി അമ്പിളി കര്‍ശന നീരിക്ഷണത്തില്‍ ആയിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ പനിയും ശ്വാസതടസവും നില വഷളാകാന്‍ കാരണമായി. തുടര്‍ന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ നില ഗുരുതരമായി തുടരുന്നു. കാരിത്താസ് ഹൃദ്രോഗവിഭാഗം മേധാവി ഡോ: ജോണ്‍ ജോസഫ്, ഡോ:രജേഷ് രാമന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധസംഘമാണ് പരിശേധനനടത്തുന്നത്.
കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീറിന്റെയും ഷൈലയുടെയും മകളാണ് അമ്പിളി ഫാത്വിമ (22).
ഇന്ത്യയില്‍ ആകെ നടന്നിട്ടുള്ള ആറു സര്‍ജറികളില്‍ ഏഴാമത്തെയാളായിരുന്നു ഈ വിദ്യാര്‍ഥിനി. ജന്മനാ ഹൃദയത്തില്‍ സുഷിരവുമായി ജനിച്ച അമ്പിളിക്കു ഹൃദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കണമായിരുന്നു. പല്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന രോഗമാണു ശ്വാസകോശത്തെ ബാധിച്ചത്. കേരളത്തില്‍ ഇത്തരമൊരു ശസ്ത്രക്രിയ നടന്നിട്ടില്ല.
രണ്ടാം വയസിലാണ് അമ്പിളിയുടെ ഹൃദയത്തിലൊരു സുഷിരമുള്ളതു കണ്ടെത്തിയത്. ഹൃദയത്തിന്റെ മുകളിലെ അറയിലെ ഈ സുഷിരംവഴി ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നു. അങ്ങനെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുമ്പോഴാണു ബോധക്ഷയമുണ്ടാവുന്നത്. പണമില്ലാതിരുന്നതിനാല്‍ ശസ്ത്രക്രിയ നടന്നില്ല. സ്‌കൂളിലും കോളജിലുമൊക്കെ ബോധം നഷ്ടപ്പെടുമ്പോള്‍ ആരെങ്കിലും ആശുപത്രിയിലെത്തിക്കും. ഓക്‌സിജന്‍ കൊടുത്തു ജീവന്‍ നിലനിര്‍ത്തും.
പ്രതിസന്ധികള്‍ക്കിടയിലും ഊര്‍ജസ്വലമായും പ്രതീക്ഷകൈവിടാതെയും പഠനത്തില്‍ വ്യാപൃതയായി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍ റബ്ബിന്റെ നിര്‍ദേശ പ്രകാരമാണ് സി.എം.എസ് കോളജില്‍ എംകോമിനു ചേര്‍ന്നത്. ശുദ്ധമായ വായു സഞ്ചാരമുള്ളതും പടികള്‍ കയറാതെ ക്ലാസിലെത്താനും വേണ്ടിയായിരുന്നു ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha