സര്‍വേ റിപ്പോര്‍ട്ടില്‍ ഒന്‍പതു മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മുന്നില്‍

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്‍പതു മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മുന്നിലാണെന്നു ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ട്. ബിജെപി അഞ്ചുസീറ്റിലും സഖ്യകക്ഷിയായ ബിഡിജെഎസ് നാലു സീറ്റിലുമാണു മുന്നിലുള്ളത്. ഇതോടെ കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന വാദങ്ങള്‍ക്ക് കരുത്ത് പകരുന്നു.
നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കാസര്‍കോട്, മഞ്ചേശ്വരം സീറ്റുകളിലാണ് ബിജെപി മുന്നില്‍. ഇതില്‍ നേമത്ത് ഒ.രാജഗോപാലും വട്ടിയൂര്‍ക്കാവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തിരുവനന്തപുരത്ത് എസ്.ശ്രീശാന്തും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. ബിഡിജെഎസ് മുന്നിലുള്ളത് കുട്ടനാട്, ഇടുക്കി, കോവളം, കയ്പമംഗലം മണ്ഡലങ്ങളിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha