മാധ്യമപ്രവര്‍ത്തകരെ പഴിചാരി തടിതപ്പുന്ന വിദ്യ വി.എസിന് പറ്റിയതല്ലെന്ന് സുധീരന്‍

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീണ്ടും മുഖ്യമന്ത്രി ആകാമെന്ന മോഹം പുറത്തുചാടിയതിലെ ജാള്യം മറയ്കാന്‍ മാധ്യമപ്രവര്‍ത്തകരെ പഴിചാരി തടിതപ്പുന്ന വിദ്യ വി.എസിന് പറ്റിയതല്ല. താന്‍ മുഖ്യമന്ത്രിയാകണമെന്ന ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തിലെ ലേഖകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് തിരുത്തിയ വി.എസിന്റെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു സുധീരന്‍.അതേസമയം,അധികാരക്കൊതി മൂത്ത് വി.എസ് അച്യുതാന്ദന്‍ സ്വന്തം നിലപാടുകള്‍ എല്ലാം വിഴുങ്ങിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ലാവ്‌ലിന്‍ കേസിനെകുറിച്ച് ഒന്നും പറയാനില്ല. ടി.പി വധവുമായി ബന്ധപ്പെട്ട അഭിപ്രായത്തില്‍ മാറ്റമുണ്ടോയെന്നും പറയുന്നില്ല. പി.ജയരാജനെയും കാരായിമാരെയും പാര്‍ട്ടി സംരക്ഷിക്കുന്നതിലും പ്രതികരണമില്ല. ഇപ്പോള്‍ യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തെ കുറിച്ച് മാത്രമാണ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha