മലയാളി നഴ്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; ഭാര്യയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലിന്‍സന് കഴിയില്ല

ദുരൂഹതകള്‍ ബാക്കിയാക്കി സലാലയിലെ ഫ്‌ലാറ്റില്‍ കുറ്റേത്തു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടി (28)ന്റെ പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പൊലീസ് വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളെയോ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കസ്റ്റഡിയിലുള്ള പാക്കിസ്ഥാന്‍ സ്വദേശിയില്‍ നിന്നും മൊഴിയെടുത്തെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ലിന്‍സനില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഗര്‍ഭിണിയായ ചിക്കു ബുധനാഴ്ച രാത്രിയിലാണു ഫ്‌ലാറ്റില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ലിന്‍സനില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ലിന്‍സനെ സംഭവം നടന്ന വ്യാഴാഴ്ചയാണ് വിളിപ്പിച്ചത്. പലരെയും ചോദ്യംചെയ്തു വരുന്നുണ്ട്. സാഹചര്യത്തെളിവുകളും പരിശോധിച്ചുവരികയാണ്. വിചാരണനടപടികള്‍ പൂര്‍ത്തിയാക്കാതെ ഭര്‍ത്താവിനെ വിട്ടയക്കാന്‍ സാധ്യതയില്ലാത്തതിനാലാണിത്. അതേസമയം അന്വേഷണ നടപടികളുടെ ഭാഗമായി ലിന്‍സനോട് സലാലയില്‍ തന്നെ തുടരാന്‍ പൊലീസ് നിര്‍ദേശിച്ചേക്കും. അങ്ങനെ വന്നാല്‍, സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിന്‍ ലിന്‍സന് സാധിക്കില്ല.
അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ലഭ്യമല്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റും അറിയിച്ചിരിക്കുന്നത. മസ്‌കത്തില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കവര്‍ച്ചശ്രമം മാത്രമായിട്ടല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി പൊലീസ് സര്‍ജന്‍ സലാലയിലത്തെിയിട്ടുണ്ട്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്ന് അറിയുന്നു.
ഇവര്‍ ജോലി ചെയ്യുന്ന ബദ്ര് ആശുപത്രിയുടെ ഡയറക്ടര്‍മാര്‍ സലാലയിലത്തെിയിട്ടുണ്ട്. ലിന്‍സന്റെ ബന്ധുവായ ലൈസനും സലാലയില്‍ എത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ കൊലയ്ക്ക് പിന്നില്‍ മൂവര്‍ സംഘമാണെന്ന് സൂചനയുള്ളതായി ബന്ധുക്കള്‍ക്ക് ഒമാന്‍ പൊലീസിന് വിവരം ലഭിച്ചെന്നാണ് സൂചനകള്‍. ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുള്ളതായാണു വിവരം. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വര്‍ണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്. അതിനിടെ ചിക്കുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha