തെരുവ് നായ വയോധികന്റെ ചെവി കടിച്ചു തിന്നു

കേരളത്തില്‍ വീണ്ടും തെരുവ് നായ ശല്യം രുക്ഷം. കിളിമാനുരില്‍ വയോധിക ദമ്പതികള്‍ക്ക് തെരുവ് നായ ആക്രമണത്തില്‍ ഗുരുതര പരിക്കെറ്റു. വീട്ടുമുറ്റത്ത് നിന്ന ഭാര്യയെ തെരുവുനായ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോളാണ് വയോധിന്റെ ചെവി നായ കടിച്ച് തിന്നത്.വലതുകൈയിലെ അഞ്ചുവിരലുകളും നായ മുറിച്ചെടുത്തു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. കിളിമാനുര്‍ പൊരുന്തമണ്‍ സുജനവിലാസത്തില്‍ പുരുഷോത്തമന്‍(78) ഭാര്യ ശിവാനി(64) എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തെതുടര്‍ന്ന് ഗുരുതര പരുക്കെറ്റത്. വീട്ടുമുറ്റത്ത് നിന്ന് തുണി അലക്കുമ്പോഴാണ് ശിവാനിക്ക് നേരെ കഴുത്തില്‍ ബെല്‍റ്റിട്ട വലിയ നായയുടെ അപ്രതീക്ഷിത ആക്രമണം. ശിവാനിയുടെ നിലവിളികേട്ട് പുറത്തെക്കെത്തിയ പുരുഷോത്തമന്‍ നായയെ തടയാന്‍ ശ്രമിക്കുമ്പോഴാണ് പുരുഷോത്തമന് നേരെ ആക്രമണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha