പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!

ജില്ലയില്‍ മിന്നല്‍ പ്രളയ സാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ ജലബോംബായി മാറുകയാണ് ചിറ്റാറിലെ കാരികയം ജലവൈദ്യുത പദ്ധതി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ ലഘുമേഘവിസ്ഫോടനത്തില്‍ ഡാമിലേക്ക് ജലം കുതിച്ചെത്തി. എന്നാല്‍ ഡാം തുറന്നു വിടാനോ നാട്ടുകാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാനോ അധികൃതര്‍ തയാറായില്ലെന്നാണ് പരാതി. ചിറ്റാര്‍ ചപ്പാത്ത്, ശ്രീകൃഷ്ണപുരം, ജോതിസ് നഗര്‍, മണക്കയം എന്നിവിടങ്ങളിലെ വീടുകളിലേക്ക് ജലം കുതിച്ചു കയറി. വീടുകളിലും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും നാശനഷ്ടം ഏറെയുണ്ടായി. ഹൈക്കോടതി വിധി ലംഘിച്ചു കൊണ്ടാണ് ഡാം പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഡാമിന്റെ ലൈസന്‍സ് പുനഃപരിശോധിക്കണം, ഡാം സേഫ്റ്റി റിപ്പോര്‍ട്ട് പുറത്തു വിടണം, ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പിലാക്കണം, ഹൈക്കോടതി വിധി നടപ്പിലാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാലിന് രാവിലെ ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിലേക്ക് പ്രദേശവാസികളുടെ മാര്‍ച്ചും, ഉപവാസ സമരവും നടത്തും
ചെറുകിട ജലവൈദ്യുത മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ചിറ്റാറിലെ കാരികയം ചെറുകിട ജലവൈദ്യുത പദ്ധതി. അയ്യപ്പാ ഹൈഡ്രോ പവര്‍ പവര്‍ ലിമിറ്റഡ് എന്നും ഇതിന് പേരുണ്ട്. സമാജ്വാദി പാര്‍ട്ടി നേതാവായിരുന്ന അമര്‍സിങ്, അമിതാബ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്‍, നടിയും എംപിയുമായിരുന്ന ജയപ്രദ എന്നിവരുടെ നേതൃത്വത്തിലാണ് എനര്‍ജി ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് രൂപീകരിച്ച് കാരികയം പദ്ധതി ആരംഭിച്ചത്. കെ.എസ്.ഇ.ബിക്ക് വൈദ്യുതി നല്‍കുന്ന പ്രധാന സ്രോതസ്സുകളിലൊന്നാണ്.
ചിറ്റാര്‍ പഞ്ചായത്തിലെ കാരികയത്ത് പമ്പാനദിയുടെ പ്രധാന പോഷകനദിയായ കക്കാട്ടാറിന് കുറുകേ ഡാം നിര്‍മിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. അഞ്ച് മെഗാവാട്ട് ശേഷിയുള്ള മൂന്ന് ടര്‍ബൈനുകള്‍ 15 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. പ്രതിവര്‍ഷം ശരാശരി 70.24 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്.
സ്വകാര്യ മേഖലയിലെ മാതൃകാ പദ്ധതിയായി വിഭാവനം ചെയ്തതാണെങ്കിലും കാരികയം ഇ.ഡി.സി.എല്‍ പദ്ധതി നിരന്തരം വിവാദങ്ങളിലും പ്രാദേശിക പ്രതിഷേധങ്ങളിലുമാണ്. മഴക്കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ത്തുന്നത് കാരണം സമീപപ്രദേശങ്ങളായ മണക്കയം, പാമ്പിനി ഭാഗങ്ങളിലെ ജനവാസമേഖലകള്‍ വെള്ളത്തിനടിയിലാകുന്നു എന്ന പരാതി ജനങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുന്നു. ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമ്പോഴോ വെള്ളം പൂര്‍ണ്ണമായി തിരിച്ചുവിടുമ്പോഴോ താഴ്ന്ന പ്രദേശങ്ങളില്‍ പുഴ വറ്റിവരണ്ട് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ ഉടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം പൂര്‍ണ്ണമായി ലഭിച്ചില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതി തകര്‍ച്ചയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍, ഇത്തരത്തിലുള്ള ചെറുകിട അണക്കെട്ടുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കണമെന്ന ആവശ്യം നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha



























