നീരൊഴുക്ക് ശക്തം... ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു....

നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു. രാവിലെ അഞ്ചുമണി വരെയുള്ള വിവരങ്ങൾ പ്രകാരം ഈ ഡാമുകളിൽ നിന്ന് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തുവിടുകയും ചെയ്യുന്നു.
കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 45 ഘനഅടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ലോവർ പെരിയാറിൽ നിന്ന് സെക്കൻഡിൽ 24 ഘനയടി വെള്ളവും പെരിങ്ങൽകുത്തിൽ നിന്ന് 178.55, കുറ്റ്യാടി ഡാമിൽ നിന്ന് 13.80 ഘനയടി വെള്ളവുമാണ് പുറത്തേക്കൊഴുക്കുന്നത്. ഈ അണക്കെട്ടുകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ഇതിനൊപ്പം പ്രധാന അണക്കെട്ടായ പത്തനംതിട്ടയിലെ മൂഴിയാറിലും ഇരട്ടയാറിലും റെഡ് അലർട്ടുണ്ട്. മൂഴിയാർ അണക്കെട്ടിലെ 192.10 മീറ്റർ ആണ് ഇതിലെ പരമാവധി സംഭരണ നിരക്ക്. നിലവിൽ 190 മീറ്റർ ആയി ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ജലനിരപ്പ് ഇനിയും ഉയർന്നാൽ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha



























