മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫ് അലി, മുൻമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എന്നിവരെ പ്രതിചേർക്കാൻ ഗവർണർ അനുമതി നൽകി.
പദവി ദുരുപയോഗം ചെയ്ത് ബന്ധപ്പെട്ട കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്നും, സർക്കാർ അനുമതികളില്ലാതെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നേരത്തെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഗവർണറുടെ അനുമതിയോടെ പൊലീസ് തുടർനടടികളിലേക്ക് കടക്കുന്നത്.
https://www.facebook.com/Malayalivartha


























