കെഎസ്ആര്‍ടിസി ബസില്‍ ഡീസല്‍ മോഷണം; പെന്‍ ക്യാമറയില്‍ കുടുങ്ങി നാല് ജീവനക്കാര്‍

ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസില്‍ നിന്നും ഡീസല്‍ മോഷണം നടത്തിയ മെക്കാനിക്കല്‍ വിഭാഗത്തിലെ നാലു ജീവനക്കാര്‍ പെന്‍ ക്യാമറയില്‍ കുടുങ്ങി. സര്‍വീസ് കഴിഞ്ഞെത്തുന്ന ബസുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. ഡിപ്പോയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് മൈലേജ് കുറവു വന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്.
മെക്കാനിക്കല്‍ പരിശോധനകളില്‍ ബസുകള്‍ക്ക് തകരാറുകളൊന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് സംശയം ഉയര്‍ന്നത്. ഇതിനായി എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥന് ബസുകള്‍ക്ക് സമീപം പെന്‍ ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. സര്‍വീസ് കഴിഞ്ഞ ബസുകളുടെ ടാങ്കുകളില്‍ നിന്നും പൈപ്പ് ഉപയോഗിച്ചാണ് ഡീസല്‍ ചോര്‍ത്തിയതെന്നാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























