വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

മുംബൈ പൻവേലിനടുത്ത് ഖൊപ്പോളിയിലെ ഫ്ലാറ്റിൽ തനിച്ചു താമസിച്ചിരുന്ന ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി മഹേശ്വരി രാമചന്ദ്രന്റെ (71) കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ രണ്ടാം നിലയിലുള്ള ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നെങ്കിലും, മഹേശ്വരിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ വീടിനുള്ളിൽ തന്നെ കാണിച്ചതാണ് പൊലീസിന് സംശയത്തിനിടയാക്കിയത്. വാതിൽ തകർത്ത് അകത്തുകയറിയ പൊലീസ് കണ്ടത് ക്രൂരമായി കൊലപ്പെടുത്തപ്പെട്ട നിലയിലുള്ള മൃതദേഹമാണ്. വാതിൽ ബലം പ്രയോഗിച്ച് തകർക്കാത്തതിനാൽ, മഹേശ്വരിയെ അടുത്തറിയാവുന്ന ആരോ ആണ് ഈ കൃത്യത്തിന് പിന്നിലെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























