പൊട്ടക്കിണറ്റിലെ മരണവും 16-ാം ദിവസത്തെ ഫോൺ കണ്ടെത്തലും; കാഞ്ഞിരംകുളം സനോജ് കേസിൽ ചോദ്യങ്ങൾ ബാക്കിയാകുന്നു...

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് 21-കാരനായ സനോജിനെ പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറുകയാണ്. മരണം മുങ്ങിമരണമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, റിപ്പോർട്ടിൽ അട്ടിമറി നടന്നതായി ആരോപിച്ച് സനോജിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. മൃതദേഹത്തിൽ കഴുത്ത് ഞെരുക്കിയ പാടുകളും മുറിവുകളും ഉണ്ടായിരുന്നിട്ടും അവ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നും, 16 ദിവസത്തിന് ശേഷം കിണറ്റിൽ നിന്ന് സനോജിന്റെ മൊബൈൽ ഫോൺ ഒരു പോറലോ ചെളിയോ പോലുമില്ലാതെ ലഭിച്ചതിന് പിന്നിൽ പോലീസിന്റെ ഒത്തുകളിയുണ്ടെന്നുമാണ് അമ്മയുടെ ആരോപണം. നിലവിൽ ബാലരാമപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
https://www.facebook.com/Malayalivartha
























