Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു

21 AUGUST 2026 10:34 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻറെ (ISRO) മുൻ ചെയർമാൻ എസ്. സോമനാഥിനെ ആർ.ബി. ഐ സെൻട്രൽ ബോർഡിൽ നിയമിച്ചു. വ്യാഴാഴ്ചയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അടുത്ത നാല് വർഷത്തേക്കാണ് നിയമനമുള്ളത്.

പാർട്ട് ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായാണ് സോമനാഥിനെ നിയമിച്ചിരിക്കുന്നത്. 2025 ജനുവരിയിലാണ് അദ്ദേഹം ഐ.എസ്.ആർ.ഒയിൽ നിന്ന് വിരമിച്ചത്. ശേഷം ബംഗളൂരുവിനടുത്തുള്ള ചാണക്യ യൂണിവേഴ്സിറ്റിയുടെ ചാൻസലറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയെയും പാർട്ട് ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായി റിസർവ് ബാങ്ക് ബോർഡിൽ വീണ്ടും നിയമിച്ചു. അടുത്ത നാല് വർഷത്തേക്കാണ് അദ്ദേഹത്തിൻറെ കാലാവധി നീട്ടിനൽകിയത്.

രേവതി അയ്യർ (മുൻ ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥ), സച്ചിൻ ചതുർവേദി (ഡയറക്ടർ ജനറൽ, റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡെവലപ്പിങ് കൺട്രീസ്), സഞ്ജയ് മൽഹോത്ര (ആർ.ബി.ഐ ഗവർണർ), സ്വാമിനാഥൻ ജെ, പൂനം ഗുപ്ത, എസ്.സി. മുർമു, രോഹിത് ജെയിൻ (ഡെപ്യൂട്ടി ഗവർണർമാർ) എന്നിവരാണ് നി‍യമിതരായ മറ്റ് അംഗങ്ങൾ.സാമ്പത്തിക കാര്യ സെക്രട്ടറി അനുരാധ താക്കൂർ, സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹ്യ എന്നിവരാണ് ബോർഡിലെ സർക്കാർ പ്രതിനിധികളായുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (12 minutes ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (22 minutes ago)

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു  (56 minutes ago)

ഗുരുവായൂരിൽ ഞായറാഴ്ച കല്യാണമേളം....  (1 hour ago)

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമം​ഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ  (1 hour ago)

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം  (1 hour ago)

വെള്ളിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ!  (2 hours ago)

വനിത ഹോക്കി ലോകകപ്പ്... ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി  (2 hours ago)

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...  (2 hours ago)

ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകി ദേവസ്വം സെക്രട്ടറി  (2 hours ago)

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്...  (3 hours ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി കൃ​ഷി​ഭ​വ​നു​ക​ൾ... സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ  (4 hours ago)

സങ്കടക്കാഴ്ചയായി... അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു...  (4 hours ago)

Malayali Vartha Recommends