സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് 520 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുറവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. 1,04,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്.
13,015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി പവന് 1400 രൂപയാണ് കുറഞ്ഞത്. അഞ്ചുദിവസത്തിനിടെ ഏകദേശം 3000 രൂപയോളമാണ് കുറഞ്ഞത്.
ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. പണപ്പെരുപ്പ നിരക്ക് വീണ്ടും കൂടുകയാണെങ്കില്‍ പലിശനിരക്ക് കൂട്ടാന്‍ യുഎസ് കേന്ദ്രബാങ്ക് നടപടി സ്വീകരിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.
https://www.facebook.com/Malayalivartha

























