വണ്ടൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വണ്ടൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക പ്രജീഷ് (31) ആണ് മരിച്ചത്.
സംസ്ഥാനപാതയിൽ വണ്ടൂരിനും ചെറുകോടിനും ഇടയിലെ താടി വളവിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ മൂന്നിനാണ് അപകട സംഭവിച്ചത്.
മങ്ങാട്ടുതൊടിക പ്രഭാകരൻറെ മകനാണ് പ്രജീഷ്.
ഗുരുവായൂരിലെ ബാറിൽ ജീവനക്കാരനാണ്. അവിടെ നിന്ന് നാട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha

























