ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...

തിരുവനന്തപുരം ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ തെരുവിൽ ഉണ്ടായ കയ്യാങ്കളിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്ത്. സംസ്ഥാനത്താകെ വലിയ യുഡിഎഫ് തരംഗം ഉണ്ടായിട്ടും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ രമ്യ ഹരിദാസ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ കൃത്യമായി ലഭിച്ചു എന്നാണ് റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചത്. നേതാക്കൾ തമ്മിലുള്ള പരസ്യ തർക്കങ്ങളും ഇത്തരം സംഘർഷങ്ങളുമാണ് ആലത്തൂരിലെ തിരിച്ചടിക്ക് കാരണമായതെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.
ബ്ലോക്ക് പഞ്ചായത്ത് യോഗ വിവാദത്തെ തുടർന്ന് രമ്യ ഹരിദാസും സംഘവും പ്രാദേശിക നേതാവ് സജാദിന്റെ വീട്ടിലെത്തിയതോടെയാണ് വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായത്. പരിക്കേറ്റ എംഎൽഎയുടെ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം 14 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. അതിക്രമിച്ചു കയറിയെന്ന് കാട്ടി സജാദും മറുപരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പാർട്ടിക്ക് നാണക്കേടുണ്ടായതിനെ തുടർന്ന് എം.എം. ഹസന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ അന്വേഷണത്തിനായി കെപിസിസി നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























