ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

ലഹരിക്കടിമയായ 28കാരനായ മകനെ പിതാവ് കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനക്കുളം ഉടുമ്പിക്കല്‍ ജസ്റ്റിന്‍ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ഇയാള്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ലഹരിക്കടിമയായ യുവാവ് പതിവായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതു ഭയന്ന് മാതാപിതാക്കള്‍ സ്ഥിരമായി ബന്ധുവീടുകളിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. ഇന്ന് രാവിലെയും പിതാവും മകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. പിന്നാലെ വീടിനോട് ചേര്‍ന്ന് ചായ്പ്പില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജോയ് ജോസഫ് മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തല്‍ക്ഷണം തന്നെ ജസ്റ്റിന് ജീവന്‍ നഷ്ടമായി. പിന്നാലെ പിതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























