കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ ആയിരുന്നു അന്ത്യം.
ഭൗതികശരീരം വ്യാഴാഴ്ച 8.30 വരെ ബിലാത്തിക്കുളം ഹൗസിങ് കോളനി ഫ്‌ലാറ്റ് നമ്പര്‍ 5222 ല്‍. തുടര്‍ന്ന് രാവിലെ 9 മുതല്‍ 10 വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. 10.30 ന് മാവൂര്‍ റോഡ് സ്മൃതിപഥത്തില്‍ സംസ്‌കാരം. ആലപ്പുഴ സ്വദേശിയായ അദ്ദേഹം ദീര്‍ഘനാളായി കോഴിക്കോട്ടാണ് താമസം.
ദേശാഭിമാനി വാരികയില്‍ പ്രൂഫ് റീഡര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച അധ്യാപകനായിരുന്നു. 'ഉറുമ്പുകള്‍ക്ക് ഒളിത്താവളങ്ങള്‍ വേണ്ട' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഇടശ്ശേരിയുടെ പൂതപ്പാട്ട് നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. എണ്‍പതുകളില്‍ കോഴിക്കോട്ടെ സാംസ്‌കാരിക വേദികളില്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകളിലൂടെ ശ്രദ്ധേയനായി. ഭാര്യ: കെ.പ്രഭ. മക്കള്‍: എം.സിതാര, എം.നാഗിന. സഹോദരങ്ങള്‍: മുകുന്ദന്‍, ശ്രീധരന്‍, പരേതരായ പത്മനാഭന്‍, സുകുമാരന്‍, സോമന്‍, ഭാസ്‌കരന്‍.
https://www.facebook.com/Malayalivartha

























