ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു

സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. ആന്ധ്രാ-ഒഡീഷ തീരത്തെ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ഇടങ്ങളിൽ വരുന്ന രണ്ടുദിവസം ഉയർന്ന താപനില സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഉഷ്ണതരംഗത്തിനും കനത്ത ചൂടിനുമുള്ള സാധ്യതകൾ മുൻനിർത്തി ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
ബംഗാൾ ഉൾക്കടലിനും ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമർദ്ദം തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നും പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്നുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ, മദ്ധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്തിന് സമീപമായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്.
ഇന്നുമുതൽ 15-ാം തീയതി വരെയാണ് സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് മഞ്ഞ മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
https://www.facebook.com/Malayalivartha

























