ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

കുടുംബവഴക്കിനിടെ ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും യുവാവ് ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. രാജസ്ഥാനിലെ ജയ്പൂരിലെ ഗോവിന്ദ്പുരത്തിലാണ് സംഭവം. ഗീതാ ഝാ (40), മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഗീതയുടെ ഭര്‍ത്താവായ രാഹുല്‍ ഝായാണ് നാലുപേരെയും കൊലപ്പെടുത്തിയത്. മക്കള്‍ക്ക് 17നും 23നും ഇടയില്‍ പ്രായമുണ്ടെന്നാണ് വിവരം
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. രാഹുല്‍ ഒളിവിലാണെന്നും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ആളനക്കം കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിക്കുകയായിരുന്നു. വീട്ടില്‍ പ്രതിയുടെ 85 വയസുള്ള പിതാവും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയ പരിശോധന നടത്തുകയാണ്. ആക്രമണത്തിന് പ്രതി ഉപയോഗിച്ചെന്ന് കരുതുന്ന ഇഷ്ടികയും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























