ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ഭാഗമായി ഉടലെടുത്ത ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി .
ആഗോള വ്യാപാരത്തിന് കടൽപ്പാതകൾ സുരക്ഷിതമാകണമെന്ന് മോദി ചൂണ്ടിക്കാട്ടുകയും ചെയ്തു. അമേരിക്കയും ഇസ്രയേലും ആക്രമിച്ചതിന്റെ സമ്മർദ്ദമാണ് ഹോർമുസിലെ തടസത്തിലേക്ക് നയിച്ചതെന്ന് ഇറാൻ പ്രസിഡന്റ് വിശദീകരിക്കുകയുണ്ടായി. യു.എസ് ഉപരോധം വൃത്തികെട്ട തലത്തിലേക്ക് കടന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ .ഇതോടെ ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനം എന്തായിരിക്കുമെന്നതിൽ ആകാംക്ഷയേറി.
ഇന്ന് ആരംഭിക്കുന്ന ഉച്ചകോടി നാളെ സമാപിക്കുമ്പോഴാണ് പ്രഖ്യാപനം നടത്തേണ്ടത്. ഏഴു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് വൈകുന്നേരം നിർണായക കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. നാനൂറോളം പ്രതിനിധികളുമായാണ് ഷീ എത്തുന്നത്.
ഇറാനും പശ്ചിമേഷ്യൻ പ്രശ്നത്തിന്റെ പേരിൽ ഇറാന്റെ ആക്രമണം നേരിടുന്ന യു.എ.ഇയും സൗദി അറേബ്യയും അംഗരാജ്യങ്ങളാണെന്നതും ഈ ഉച്ചകോടിയുടെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. സൗദി അറേബ്യയിൽ നിന്ന് വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ ഇന്നാണ് എത്തുന്നത്.
റഷ്യയ്ക്ക് മേൽ അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തിയെങ്കിലും സുഹൃദ് രാജ്യങ്ങളുമായി വ്യാപാര ബന്ധം വികസിപ്പിക്കാനും മികച്ച സാമ്പത്തിക വളർച്ച നേടാനും സാധിച്ചതായി റഷ്യൻ പ്രസിഡന്റ് പുടിൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























