യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത കേസ്: പേരാമ്പ്രയിൽ നാലുപേർ അറസ്റ്റിൽ...

കോഴിക്കോട് പേരാമ്പ്രയിൽ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ സക്കീർ ഹുസൈൻ, അഭിലാഷ്, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരാണ് പിടിയിലായത്.പ്രതികളിലൊരാളുടെ ബന്ധുവായ യുവതിക്ക് ലഹരിവസ്തുക്കൾ നൽകിയ ശേഷം വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇതിനായി പ്രതി പണം കൈപ്പറ്റിയതായും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. ഭയന്നുപോയ യുവതി ദീർഘനാൾ വിവരം പുറത്തുപറഞ്ഞിരുന്നില്ല.കഴിഞ്ഞദിവസം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പേരാമ്പ്ര എ.എസ്.പി ആർതിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം 24 മണിക്കൂറിനകം പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ നിലവിൽ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























