ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!

കോഴിക്കോട്ട് ചേര്‍ന്ന വിപുലീകരിച്ച സംസ്ഥാന സമിതി യോഗത്തില്‍ തനിക്കെതിരെ ശാസനയുണ്ടായോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംസ്ഥാന സമിതിയില്‍ സെന്‍ഷര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, പാര്‍ട്ടി സംഘടനാപരമായ കാര്യങ്ങള്‍ നിങ്ങളോട് പ്രതികരിക്കേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'നിങ്ങള്‍ക്ക് എങ്ങനെയും വ്യാഖ്യാനിക്കാം, ഞങ്ങളെ സംബന്ധിച്ച് പറയേണ്ട കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങളോട് എന്താണോ പറയേണ്ടത് അതാണ് ഇപ്പോള്‍ പറഞ്ഞത്. പാര്‍ട്ടി സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ വിശദീകരിക്കേണ്ടതില്ല. സംസ്ഥാന സമിതിയില്‍ എടുത്ത തീരുമാനങ്ങള്‍ നിഷേധിക്കുകയല്ല. പറയേണ്ട കാര്യങ്ങളാണ് പറയേണ്ടതുള്ളു. പറയാത്ത കാര്യങ്ങള്‍ പറയാനായിട്ട് ഉദ്ദേശിക്കുന്നില്ല,' എന്ന് അദ്ദേഹം തുറന്നടിച്ചു.
താനുള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി എം.വി. ഗോവിന്ദന്‍ സമ്മതിച്ചു. സ്വയംവിമര്‍ശനപരമായാണ് പാര്‍ട്ടി കാര്യങ്ങളെ സമീപിക്കുന്നത്. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകാനാണ് വിപുലീകരിച്ച സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്കെതിരായ വലിയ മുന്നേറ്റം സംഘടിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന പ്രമേയങ്ങള്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരായ വലിയ മുന്നേറ്റം, എല്ലാ അര്‍ഥത്തിലും അതിന്റെ സൂക്ഷ്മ വശങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വലതുപക്ഷ ശക്തികളും വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ മൂല്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം എതിരെ സാംസ്‌കാരിക അടിത്തറയില്‍ നിന്നുകൊണ്ട് ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്ന ന്യൂനപക്ഷ വര്‍ഗീയതയുമാണ് നിലവില്‍ നടക്കുന്നത്. ഇതിനെതിരെ ശക്തമായ ജാഗ്രത വേണം. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്‍ ഉള്‍പ്പെടെ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും പാര്‍ട്ടി യോഗം തീരുമാനിച്ചിട്ടുണ്ട്. സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍ മൂന്ന് മാസം കൂടുമ്പോള്‍ എല്ലാത്തലങ്ങളിലും കൃത്യമായി പരിശോധിക്കണം. ആറുമാസ കാലത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തന്നെ പ്രത്യേക അജണ്ട കൈകാര്യം ചെയ്യണമെന്നാണ് യോഗത്തിലെ പ്രധാന തീരുമാനം.
വരുന്ന 17, 18 തീയതികള്‍ക്കുള്ളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലെയും വിശാല കമ്മിറ്റികള്‍ ചേരും. ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയ കമ്മിറ്റി സെക്രട്ടറിമാരും കൂടാതെ ഏരിയയില്‍ നിന്ന് സെക്രട്ടറിക്ക് പുറമേ മൂന്ന് പ്രതിനിധികള്‍ വീതം യോഗത്തിലുണ്ടാകും. ഇതില്‍ ഒരാള്‍ നിര്‍ബന്ധമായും സ്ത്രീ ആയിരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























