ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!

കോഴിക്കോട്ട് ചേര്‍ന്ന വിപുലീകരിച്ച സംസ്ഥാന സമിതി യോഗത്തില്‍ തനിക്കെതിരെ ശാസനയുണ്ടായോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംസ്ഥാന സമിതിയില്‍ സെന്‍ഷര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, പാര്‍ട്ടി സംഘടനാപരമായ കാര്യങ്ങള്‍ നിങ്ങളോട് പ്രതികരിക്കേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'നിങ്ങള്‍ക്ക് എങ്ങനെയും വ്യാഖ്യാനിക്കാം, ഞങ്ങളെ സംബന്ധിച്ച് പറയേണ്ട കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങളോട് എന്താണോ പറയേണ്ടത് അതാണ് ഇപ്പോള്‍ പറഞ്ഞത്. പാര്‍ട്ടി സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ വിശദീകരിക്കേണ്ടതില്ല. സംസ്ഥാന സമിതിയില്‍ എടുത്ത തീരുമാനങ്ങള്‍ നിഷേധിക്കുകയല്ല. പറയേണ്ട കാര്യങ്ങളാണ് പറയേണ്ടതുള്ളു. പറയാത്ത കാര്യങ്ങള്‍ പറയാനായിട്ട് ഉദ്ദേശിക്കുന്നില്ല,' എന്ന് അദ്ദേഹം തുറന്നടിച്ചു.
താനുള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി എം.വി. ഗോവിന്ദന്‍ സമ്മതിച്ചു. സ്വയംവിമര്‍ശനപരമായാണ് പാര്‍ട്ടി കാര്യങ്ങളെ സമീപിക്കുന്നത്. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകാനാണ് വിപുലീകരിച്ച സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്കെതിരായ വലിയ മുന്നേറ്റം സംഘടിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന പ്രമേയങ്ങള്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരായ വലിയ മുന്നേറ്റം, എല്ലാ അര്‍ഥത്തിലും അതിന്റെ സൂക്ഷ്മ വശങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























