Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഒരിടവേളക്ക് ശേഷം പുതിയ നീക്കം; മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ ഇടതുമുന്നണിയിൽ നിന്നും പുറത്തേക്കോ ?

28 SEPTEMBER 2026 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

പഞ്ചാബിലെ ലവ്‌ലി സര്‍വ്വകലാശാലയിലെ പ്രശ്നം; മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ സി പി ഐ എം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെകരിങ്കൊടി കാണിച്ചവരെ ഇത് വരെയും പിടിക്കൂടാത്തതിൽ പ്രതിഷേധിച്ച് യുവ മോർച്ച; കരിങ്കൊടി പ്രതിഷേധം ഇനിയും തുടരുമെന്ന് നേതാക്കൾ

13 കോടിയിലേറെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയതിൽ ഗ്യാനേഷ് കുമാറിൻ്റെ ഏകാധിപത്യപരവും നിയമവിരുദ്ധവുമായ ഇടപെടലാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്; ആഞ്ഞടിച്ച് സിപിഐഎം നേതാവ് പി രാജീവ്

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

പിണറായി വിജയന്റെ അന്ത്യശാസനം ഗണേശൻ കീറി കൊട്ടയിലിട്ട സാഹചര്യത്തിൽ ഇനി മുന്നണി വിടുക മാത്രമാണ് പരിഹാരം. എന്നാൽ ഇടതുമുന്നണി തകർന്ന് തരിപ്പണമായ പശ്ചാത്തലത്തിൽ പിണറായിയുടെ വാക്കുകൾക്ക് ആരെങ്കിലും വില നൽകുമോ എന്ന് കണ്ടറിയണം. സിപിഐ പോലും പിണറായിക്ക് പുല്ലുവില കൽപ്പിക്കുന്ന സാഹചര്യത്തിൽ ഗണേശന് കേരളം കൈയടിക്കും.

കാരണം കേരളം വെറുക്കുന്നവരിൽ ഒരാൾക്കെതിരെയാണ് ഗണേശ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് ഗണേശന്റെ പുതിയ നീക്കം. സുകുമാരൻ നായരെ വിമർശിക്കരുതെന്ന പിണറായിയുടെ അന്ത്യശാസനമാണ് ഗണേശ് തള്ളിയത്. പിണറായിയുടെ സുകുമാര സ്തുതി പുറത്തു വന്ന് മിനിറ്റുകൾക്കകമാണ് ഗണേശന്റെ സുകുമാരനിന്ദ ചാനലുകൾ സംപ്രേക്ഷണം ചെയ്തത്. ഇതിൽ പിണറായി അത്യന്തം രോഷാകുലനാണ്.


എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ പരിഹാസവും വിമർശനവുമായി മുൻമന്ത്രി കെ.ബി. ഗണേഷ്‌കുമാർ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. അതും സംഘടനയുട സ്വന്തം വേദിയിൽ . എൻ എസ് എസ് ജനറൽ സെക്രട്ടറിയെ ഈശ്വരതുല്യമെന്ന് പിണറായി വാഴ്ത്തിയതിന് പിറ്റേന്നാണ് ഗണേശൻ സുകുമാരൻ നായർക്കെതിരെ വീണ്ടും രംഗത്തെത്തിയത്.

എൻഎസ്എസിന്റെ പേര് മാറ്റി മക്കൾ സർവീസ് സൊസൈറ്റി എന്നാക്കുമോ എന്ന ഭയം തനിക്കുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. സുകുമാരൻ നായർക്കെതിരേ മാധ്യമങ്ങൾക്കുപോലും അറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്താൻ പോവുകയാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ സ്ത്രീകളെ അവഹേളിക്കുന്നവിധത്തിലുള്ള പരാമർശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


എൻഎസ്എസിന്റെ ഇടുക്കി ജില്ലയിലെ വണ്ടൻമേട് യൂണിറ്റിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗണേഷ്കുമാർ. സുകുമാരൻ നായരുടെ മകൾക്ക് യോഗ്യതയില്ലാതെയാണ് പ്രൊഫസർ പദവി ലഭിച്ചത്. ആ ജോലിയിൽനിന്ന് വിരമിച്ച ശേഷം എൻഎസ്എസിന്റെ മുഴുവൻ കോളേജുകളുടെ ചുമതലയും അവർക്ക് നൽകി. അവർ ആ പദവിയിലിരുന്നുകൊണ്ട് പ്രൊഫസർമാരെയടക്കം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണെന്നും ഗണേഷ്‌കുമാർ ആരോപിച്ചു.

'നായർ ഭൃത്യ സംഘം എന്നായിരുന്നു ആദ്യം ഈ സ്ഥാപനത്തിന്റെ പേര്. അദ്ദേഹം ആ പേര് മാറ്റി. എന്തിനാണെന്നറിയാമോ, ഇത് ഇന്റർനാഷണൽ ലെവലിൽ വളരണം. അതിന് വേണ്ടി പേര്


നായർ സർവീസ് സൊസൈറ്റി എന്നാക്കി. ഇപ്പോൾ വളരുന്നില്ലെന്ന് മാത്രമല്ല, എന്റെ ഏറ്റവും വലിയ ഭയം പൊതുയോഗം വിളിച്ചുകൂട്ടി എൻഎസ്എസിന്റെ പേര് എംഎസ്എസ് എന്നാക്കുമോ എന്നാണ്. വേറൊന്നുമല്ല, മക്കൾ സർവീസ് സൊസൈറ്റി എന്നാക്കി മാറ്റുമോ എന്നൊരു സംശയം എനിക്കുണ്ട്. അതായത്, ഈ ജനറൽ സെക്രട്ടറിയുടെ മക്കൾക്ക് എന്താണ് ഗുണം കിട്ടിയത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും കേട്ടോ’, ഗണേഷ്കുമാർ പറഞ്ഞു.


'ജനറൽ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ പറയുന്നു, മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നിൽക്കുന്ന ഭാരവാഹികളായ സ്ത്രീകളെ മൂന്നുവർഷത്തിലൊരിക്കൽ മാറ്റിയേക്കണം. അല്ലെങ്കിൽ ഇവളുമാരെല്ലാം കള്ളികളാ മോട്ടിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

എന്റെ കയ്യിലിരിപ്പുണ്ട് സർക്കുലർ. 3-8-24-ൽ ഇറക്കിയ സർക്കുലറിൽ പറയുന്നു, സ്ത്രീകളെ മൂന്നുവർഷത്തിൽ കൂടുതൽ ഇരിക്കാൻ സമ്മതിക്കരുത്, ക്രമക്കേട് നടക്കുമെന്ന്. ഇവനൊക്കെ കേറി പത്തും പന്ത്രണ്ടുംകൊല്ലം കസേരയിലിരുന്നിട്ട് എന്ത് ക്രമക്കേടാണ് ഇപ്പോൾ നടക്കുന്നത്. മന്നത്തു പദ്മനാഭന്റെ പ്രിയപ്പെട്ട മാതാവ് വിളക്കുകൊളുത്തിയ ഈ പ്രസ്ഥാനത്തിൽ ജനറൽ സെക്രട്ടറി ഇറക്കുന്ന സർക്കുലറാണ്. സ്ത്രീകളെ കസേരയിലിരുത്തരുത് മാറ്റിക്കോളണമെന്ന്’, ഗണേഷ്‌കുമാർ പറഞ്ഞു.


സുകുമാരൻ നായരുടെ ചെറുമകനുമായി ബന്ധപ്പെട്ടും ഗണേഷ്‌കുമാർ ആരോപണം ഉന്നയിച്ചു. ഒരു വിദ്യാഭ്യാസമന്ത്രി എൻഎസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു. അന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. പക്ഷേ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വന്നപ്പോൾ പൊന്നാടയണിയിച്ച് സ്വീകരിച്ചില്ല.

ഇതിന് കാരണം, ചെറുമകനുമായി ബന്ധപ്പെട്ട് ഒരു നിയമനം നടന്നിട്ടുണ്ട്. ആ നിയമനം ക്രമവത്കരിക്കണമെങ്കിൽ സംസ്ഥാനസർക്കാരിന്റെ ഇടപെടൽ അല്ലെങ്കിൽ ആനുകൂല്യം വേണം. അതിനുവേണ്ടിയാണ് അത്തരമൊരു സ്വീകരണപരിപാടി സംഘടിപ്പിച്ചതെന്നും ഗണേഷ് കുമാർ ആരോപിച്ചു. ഇത് വിദ്യാഭ്യാസ മന്ത്രി ഷംസുദീനെ ഉദ്ദേശിച്ചായിരുന്നു. എൻഎസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈകളിൽ നിന്ന് രക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.


നക്കാപ്പിച്ച കണ്ട് ആരും വീണുപോകരുതെന്നും ഭാര്യമാ‌ർക്കും മക്കൾക്കും ജോലിനൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ ആരോപിച്ചു. മുസ്ലീം പണ്ഡിതനെയോ സമുദായ നേതാവിനെയോ മന്നത്ത് അനുസ്മരണ പരിപാടികളിൽ സംസാരിക്കാൻ ക്ഷണിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.


മന്നത്ത് പത്മനാഭൻ എല്ലാ മതസ്ഥരെയും ഒരുപോലെ കണ്ട് മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു. എന്നാൽ നിലവിലെ നേതൃത്വം ചങ്ങനാശേരിയിലെ ജമാഅത്തിന്റെ ചന്ദനക്കുടം നേർച്ച നിർത്തലാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നിട്ട് തനിക്ക് മുസ്ലീം സമുദായത്തോട് സ്നേഹമാണെന്ന് പറയുന്നതിന്റെ ഇരട്ടത്താപ്പ് ടിവിയിലൂടെ കാണുമ്പോൾ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപ് അമൃതാനന്ദമയി അമ്മക്കെതിരെ ജാതി അധിക്ഷേപം നടത്തിയ വ്യക്തിയാണ് സുകുമാരൻ നായർ. അതേ അമ്മയുടെ കോളേജിലാണ് അദ്ദേഹത്തിന്റെ കൊച്ചുമകൾ എംടെകിന് പഠിക്കുന്നത്. പഠനം കഴി‌ഞ്ഞാൽ പാലക്കാട് എഞ്ചിനീയറിംഗ് കോളേജിൽ ജോലി ലഭിക്കുമെന്നും ഗണേഷ് കുമാർ ആരോപിച്ചു.


താൻ എൻഎസ്എസ് എന്ന പ്രസ്ഥാനത്തിന് ഒരിക്കലും എതിരല്ലെന്നും നേതൃത്വത്തിന്റെ തെറ്റായ നയങ്ങളെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക പാനലിനെതിരെ വോട്ടുചെയ്ത് സംഘടനയെ തിരുത്താൻ സമുദായത്തിലെ ഓരോ അംഗവും മുന്നോട്ടുവരണമെന്നും കെബി ഗണേഷ് കുമാർ ആഹ്വാനം ചെയ്തു.


ഗണേഷ്കുമാർ ഉൾപ്പെട്ട ഇടതുമുന്നണി കഴിഞ്ഞ 10 വർഷക്കാലം വെള്ളാപ്പള്ളി നടേശനെയാണ് പിന്തുണച്ചിരുന്നത്. എന്നാൽ നിയമസഭാ ഇലക്ഷനിലെ ദയനീയ തോൽവിക്ക് കാരണം വെള്ളാപ്പള്ളിയാണെന്ന് പ്രവർത്തകർ തിരിച്ചറിഞ്ഞതോടെ പിണറായി സുകുമാരൻ നായരെ പിന്തുണക്കാൻ തുടങ്ങി. ഇത് ഗണേശനെ പ്രകോപിപ്പിച്ചു.


തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ ഏറ്റവും ശക്തമായി യുഡിഎഫ് ഉപയോഗിച്ച വാളാണ് വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവന. മലപ്പുറം പരാമർശത്തെ സിപിഎമ്മോ പിണറായി വിജയനോ തള്ളിപ്പറയാത്തത് തിരിച്ചടിയായെന്ന വിമർശനം അണികളിൽ നിന്നുണ്ടായി. ഇതിനെയാണ് പിണറായി വിജയൻ തന്നെ നേരിട്ട് ആലുപ്പഴയിൽ വച്ച് തിരുത്തിയിരിക്കുന്നത്. എസ്എൻഡിപി യോഗ നേതൃത്വം സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത് എന്ന് ആലപ്പുഴ വിശാല ജില്ലാ സമിതിയിൽ പിണറായി വിജയൻ വിമർശിച്ചു. എസ്എൻഡിപി അണികളിൽ ഭൂരിപക്ഷവും മതേതര മനസ്സുള്ളവരാണ് എന്നാൽ നേതൃത്വം സംഘപരിവാർ അജണ്ടകൾക്ക് കൂട്ടുനിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പിണറായിയുടെ റിപ്പോർട്ടിംഗ്.

അപ്പോഴും വെള്ളാപ്പള്ളി നടേശൻ്റെ പേരെടുത്ത് പറയാതെയായിരുന്നു പിണറായിയുടെ റിപ്പോർട്ടിംഗ്. എസ് എൻ ഡിപി നേതൃത്വത്തെ വിമർശിക്കാൻ എൻ എസ് എസ് നേതൃത്വത്തെ താരതമ്യം ചെയ്തതും ശ്രദ്ധേയം. എൻഎസ്എസ് നേതൃത്വം മതേതര നിലപാടിലാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞായിരുന്നു എസ് എൻ ഡി പി നേതൃത്വത്തിനെതിരെയുള്ള വിമർശനം. എന്നാൽ എൻ എസ് എസ് അണികളിൽ ഭൂരിപക്ഷവും വർഗീയ ചേരിയിൽ അണിനിരന്നു കഴിഞ്ഞെന്നും പറഞ്ഞ് എസ് എൻ ഡിപി അണികളെ ഒപ്പം നിർത്താനും പിണറായി ശ്രമിക്കുന്നു. വെള്ളാപ്പള്ളിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും തിരുത്തലിന് ആലപ്പുഴയിൽ തയ്യാറായി എന്നത് ശ്രദ്ധേയമാണ്..


ഇടതുസർക്കാർ സാധാരണക്കാരിൽ നിന്നകന്നുപോയതാണ് പരാജയത്തിന് കാരണമെന്നാണ് ആദ്യദിവസത്തിലെ പ്രതിനിധികളുടെ വിമർശനം. എന്നാൽ നേതൃത്വത്തിനെതിരെ കാര്യമായ വിമർശനങ്ങൾ ഇല്ല. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ ഒരാൾ പോലും പിണറായി വിജയന്റെയോ എം വി ഗോവിന്ദന്റെയോ പേരെടുത്ത് വിമർശിച്ചില്ല. സംഘടനാവീഴ്ചയെക്കുറിച്ച് പറഞ്ഞവരും ഗോവിന്ദനെ വിമർശിച്ചില്ല. അതായത് പോളിറ്റ് ബ്യുറോ മുന്നോട്ട് വച്ച് തെറ്റ് തിരുത്തൽ രേഖയിൽ ചർച്ചകൾ നടക്കുന്നില്ലെന്ന് ചില നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. അതായത് ആലപ്പുഴയിലെ കാറ്റ് നേതൃത്വത്തിന് അത്രവലിയ പനി ഉണ്ടാക്കുന്നില്ലെന്നാണ് ആദ്യദിനത്തിലെ ചർച്ചകൾ നൽകുന്ന സൂചന.


സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എന്‍. ഷംസീര്‍ കുറുക്കുവഴിയിലൂടെയാണ് നേതാവായതെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശവും പാർട്ടി നേതാക്കൾ ചോദ്യം ചെയ്തു.


യഥാർഥത്തില്‍ ഷംസീർ ഒരു കമ്യൂണിസ്റ്റുകാരനല്ലെന്നും മുസ്‍ലിം ലീഗിന്റെ മനസ്സുള്ള ആളാണെന്നും ചുളുവില്‍ നേതാവായ ആളാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. എസ്.എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ വെള്ളാപ്പള്ളി പറഞ്ഞതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

 

പ്രസ്താവന തീർത്തും അസംബന്ധമാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഇത്തരം വിലയിരുത്തലുകൾ പാർട്ടി തള്ളിക്കളയുന്നതായും പാർട്ടിയിൽ ആരും കുറുക്കുവഴികളിലൂടെ നേതാവാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശൻ അല്ല. ആ നിലപാടിനോട് അതിശക്തമായ എതിർപ്പുണ്ട്. അദ്ദേഹത്തിന്റേത് തെറ്റായ നിലപാടാണ്. വെള്ളാപ്പള്ളിക്കെതിരെ നിലപാട് മാറ്റമല്ല, നിലപാട് മാറ്റം എന്ന് നിങ്ങൾക്ക് തോന്നുന്നതാണ്.

 

വെള്ളാപ്പള്ളിക്കെതിരെ വിമർശനം എന്റേതായ രീതിയിലാണ് പറയുന്നത്. വെള്ളാപ്പള്ളിയുടേത് വർഗീയ നിലപാടണോ എന്ന് ആലോചിച്ചു പറയാം. വർഗീയ പരാമർശം ആണെങ്കിൽ അങ്ങനെ പറയുന്നതിൽ മടിയില്ല. ഇവിടെ വർഗീയമല്ല, ലീഗിനെയാണ് പറഞ്ഞത്. ലീഗ് വർഗീയമാണോ? ലീഗിനെ വർഗീയ പട്ടികയിലാണോ പെടുത്തിയത്. ലീഗിനെ വർഗീയ പാർട്ടിയുടെ പട്ടികയിൽ പെടുത്തിയിട്ടില്ല. ചില വർഗീയ നിലപാടുകൾ ലീഗ് എടുക്കാറുണ്ട്.


അതേസമയം, ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പ്രതികരിച്ചു. മുസ്‌ലിം നാമധാരികളായ സി.പി.എം നേതാക്കളെ കാണുമ്പോള്‍ വെള്ളാപ്പള്ളിക്ക് കലി ഉണരുന്നു. വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധം ഉയരണമെന്നും രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു.


പാര്‍ട്ടിയില്‍ തികച്ചും മതേതരമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തില്‍ അക്രമിക്കുന്നത് നീചമാണ്. നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തല്‍ പാര്‍ട്ടി ജനാധിപത്യപരമായ രീതിയില്‍ നടത്തി പാര്‍ട്ടി ബന്ധുക്കളെയും അനുഭാവികളെയും അറിയിച്ചതാണ്. ബഹുജന പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് സി.പി.എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് രാഗേഷ് വ്യക്തമാക്കി.


മുമ്പ് മതവിദ്വേഷ പ്രസംഗം നടത്തിയ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം വേദി പങ്കിട്ട് പുകഴ്ത്തിയ മുഖ്യമന്ത്രി, മുമ്പ് അദ്ദേഹത്തെ കുറിച്ച് നടത്തിയ വിമർശനങ്ങൾ ചർച്ചയായിട്ടുണ്ട്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ കഴിയില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇതിനെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയും അടക്കം രംഗത്തുവന്നപ്പോഴാണ് പ്രശംസയുമായി പിണറായി വെള്ളാപ്പള്ളിയുടെ സ്വീകരണച്ചടങ്ങിൽ എത്തിയത്.


വെള്ളാപ്പള്ളിക്കെതിരെ മുൻകാലങ്ങളിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ‘ആർ.എസ്.എസിന്റെ നാവ് കടമെടുത്ത് വെള്ളാപ്പള്ളി നടേശൻ സഖാവ് വി.എസ്. അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം’ എന്നായിരുന്നു 2015ലെ ഒരു പ്രസ്താവന. കോഴിക്കോട്ട് മാൻഹോളിൽ വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ച നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചതിനെ വെള്ളാപ്പള്ളി വർഗീയവത്കരിച്ച് നടത്തിയ പ്രസംഗത്തെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു. കേരളത്തിൽ ദീർഘകാലമായി മതന്യൂനപക്ഷങ്ങൾക്കെതിരെ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയായി വെള്ളാപ്പള്ളി നിലകൊള്ളുന്നുവെന്നും പിണറായി പ്രസ്താവന നടത്തി. ഈ പ്രസ്താവനകൾ മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുകയാണിപ്പോൾ.


എൽ.ഡി.എഫിൽനിന്ന് ഈഴവവോട്ടുകൾ ചോരുന്ന സാഹചര്യത്തെ മറികടക്കാനുള്ള രാഷ്ട്രീയ കൗശലമാണ് ഇപ്പോഴത്തെ വെള്ളാപ്പള്ളിയോടുള്ള നിലപാട് മാറ്റം എന്ന് വിലയിരുത്തപ്പെടുന്നു. വെള്ളാപ്പള്ളിയെ ന്യായീകരിച്ച് പി.കെ. ശശികല ടീച്ചറും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തുവന്നതിന് പിന്നാലെയായിരുന്നു പിണറായി വിജയന്റെ വെള്ളപൂശൽ പ്രസംഗം.


വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ പ്രസംഗം നിലവിലുള്ള യാഥാർഥ്യം വെച്ച് ഒരു കാര്യം പറഞ്ഞതാണെന്നായിരുന്നു മുഖ്യമന്ത്രി ചേർത്തലയിൽ പറഞ്ഞത്. ‘സരസ്വതി വിലാസം നാക്കിലുള്ള വ്യക്തിയാണ്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അടുത്തകാലത്ത് നിർഭാഗ്യകരമായ ചില വിവാദങ്ങൾ ഉയർന്നുവന്നു. എന്നാൽ, അദ്ദേഹം ഏതെങ്കിലും ഒരു മതത്തിനെതിരെ നിലപാട് സ്വീകരിക്കുന്നയാളല്ല എന്ന് വെള്ളാപ്പള്ളിയെ അറിയുന്നവർക്കെല്ലാം അറിയാം. ഒരു രാഷ്ട്രീയ പാർട്ടിയെയാണ് വിമർശിച്ചത്. ആ പാർട്ടിയോട് പ്രത്യേക വിരോധമോ മമതയോ വെച്ച് കൊണ്ട് പറഞ്ഞകാര്യമല്ല. ഇപ്പോഴുള്ള യാഥാർഥ്യം പറഞ്ഞൂ എന്നേയുള്ളൂ. ആ പാർട്ടിയെ സംരക്ഷിക്കാൻ താൽപ്പര്യമുള്ളവരെല്ലാം വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നു. അത് മാത്രമാണ് ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത്’ - പിണറായി വിജയൻ കൂട്ടിച്ചേർത്തു’ -എന്നായിരുന്നു വെള്ളപൂശൽ.

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച പിണറായി വിജയന്റെ നിലപാടിനെതിരെ മുസ്‍ലിം ലീഗ് രംഗത്തുവന്നിരുന്നു.. കേരളം തള്ളിയ പ്രസ്താവനയെയാണ് ന്യായീകരിക്കുന്നതെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ‘ഒരു രാജ്യം അവിടത്തെ ജനങ്ങൾ എന്നെല്ലാമായിരുന്നല്ലോ പ്രസ്താവന. ഒരു പാർട്ടിയെ പറ്റിയല്ലല്ലോ പറഞ്ഞത്’ -കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ഇത്തരത്തിൽ സിപിഎം വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായരെ പ്രകീർത്തിക്കുമ്പോഴാണ് മുന്നണിയിലെ പ്രമുഖ നേതാവ് സുകുമാരൻ നായർക്കെതിരെ അതിശക്തമായി രംഗത്തുവന്നത്. ഗണേശ് കുമാറിനെതിരെ സുകുമാരൻ നായർ മറുപടി പറഞ്ഞിട്ടില്ല.കാരണം ഗണേശിന് അതിനും മറുപടി കാണുമെന്ന് സുകുമാരൻ നായർക്കറിയാം. അതിനാൽ ഗണേശിനെ പ്രസംഗിക്കാൻ ക്ഷണിച്ച എൻ എസ് എസ് ശാഖ പിരിച്ചു വിടും. സുകുമാരൻ നായർ മറുപടി പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ഭക്തർ ഇപ്രകാരം മറുപടി നൽകിയിട്ടുണ്ട്.


ഇടുക്കിയിൽ വെച്ച് എൻ.എസ്.എസ്. ജനറൽ സെക്രട്ടറിക്കെതിരെ ഗണേശ് നടത്തിയ അപഹാസ്യമായ ജൽപ്പനങ്ങൾ സർവ്വ മര്യാദകളുടെയും അതിർവരമ്പുകൾ ലംഘിക്കുന്നതായിരുന്നു എന്നതിൽ തർക്കമില്ല എന്നാണ് പ്രസ്താവന.


എൻ.എസ്.എസിൽ ഏകാധിപത്യമാണെന്നാണ് താങ്കളുടെ ആരോപണം. എന്നാൽ, താങ്കൾ അംഗമായിരുന്ന പത്തനാപുരം താലൂക്ക് യൂണിയന്റെ ഭൂരിപക്ഷ അഭിപ്രായം തള്ളിക്കളഞ്ഞ് താങ്കൾക്കെതിരെയുള്ള അച്ചടക്കനടപടി ജനറൽ സെക്രട്ടറിക്ക് വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. പക്ഷേ, താങ്കളുടെ സ്വന്തം താലൂക്ക് യൂണിയൻ താങ്കൾക്കെതിരെ എടുത്ത നിലപാട് ജനാധിപത്യപരമായി തന്നെയാണ് എൻ.എസ്.എസ്. നേതൃത്വം പരിഗണിച്ചത് എന്ന യാഥാർത്ഥ്യം താങ്കൾ ബോധപൂർവ്വം മറക്കുകയാണ്.


എൻ.എസ്.എസ്. ഒരു 'മക്കൾ സർവീസ് സൊസൈറ്റി' ആണെന്ന താങ്കളുടെ ആക്ഷേപം തികച്ചും വ്യക്തിവിരോധത്തിൽ അധിഷ്ഠിതമാണ്. മക്കളും മരുമക്കളും കൊച്ചുമക്കളും മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം ഉൾപ്പെടുന്ന ഒരു വലിയ നായർ സമുദായ കുടുംബമാണ് എൻ.എസ്.എസ്. എന്ന സത്യം ദീർഘകാലം ഡയറക്ടർ ബോർഡ് അംഗമായിരുന്നിട്ടും താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ, അന്തരിച്ച താങ്കളുടെ വന്ദ്യപിതാവ് ശ്രീ. ആർ. ബാലകൃഷ്ണപിള്ള അന്ന് താങ്കളെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശരിവയ്‌ക്കേണ്ടി വരും.


"എന്നെ കാണാൻ അവൻ ഇനി ഒരിക്കലും വരരുത്, എന്റെ മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കരുത്" എന്ന് നെഞ്ചുപൊട്ടി അദ്ദേഹം പറഞ്ഞത് കേരളസമൂഹം ഇന്നും മറന്നിട്ടില്ല. താങ്കൾ കാണിച്ച സാമ്പത്തിക അനാസ്ഥകളെക്കുറിച്ച് വിതുമ്പിക്കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ സ്വന്തം സഹോദരിയുടെ വാക്കുകളും പൊതുമനസ്സിൽ ഇന്നും പച്ചപിടിച്ചു നിൽപ്പുണ്ട്. കുടുംബബന്ധങ്ങളെപ്പോലും സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വലിച്ചെറിയുന്ന വ്യക്തിയാണ് താങ്കൾ എന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം?


എൻ.എസ്.എസ്. ഡയറക്ടർ ബോർഡിൽ അംഗമായിരുന്ന കാലത്തും, ജനറൽ സെക്രട്ടറി ശ്രീ. ജി. സുകുമാരൻ നായർക്ക് മുന്നിൽ വിനീത വിധേയനായി നിന്ന നാളുകളിലൊന്നും ഉന്നയിക്കാത്ത ആരോപണങ്ങൾ, സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട് പുറത്തായപ്പോൾ മാത്രം ഉന്നയിക്കുന്നതിന് പിന്നിലെ താങ്കളുടെ ഉള്ളിലെ വൈരാഗ്യവും കപടതയും പൊതുസമൂഹത്തിനും, പ്രത്യേകിച്ചും നായർ സമുദായംഗങ്ങൾക്കും വ്യക്തമായി മനസ്സിലാകുന്നുണ്ട്.


ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഔദാര്യമാണ് താങ്കളുടെ പിന്നീടുള്ള രാഷ്ട്രീയ ജീവിതമെന്ന യാഥാർഥ്യം മറന്ന് അദ്ദേഹത്തെപ്പോലും നിന്ദ്യമായി വിമർശിച്ച താങ്കളുടെ നന്ദികേട് കേരളം കണ്ടതാണ്. അതുപോലെ, അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദനെതിരെ താങ്കൾ നടത്തിയ മ്ലേച്ഛമായ പരാമർശങ്ങൾ പൊതുസമൂഹത്തിൽ എത്രത്തോളം അമർഷമാണ് ഉണ്ടാക്കിയതെന്നും താങ്കൾ ഓർക്കുന്നത് നന്നായിരിക്കും.

എൻ.എസ്.എസ്. എന്ന പ്രസ്ഥാനത്തെയും അതിൻറെ ആദരണീയനായ ജനറൽ സെക്രട്ടറിയെയും പൊതുവേദിയിൽ പുലഭ്യം പറയുന്നത് തുടരാനാണ് ഭാവമെങ്കിൽ, നായർ സമുദായ അംഗങ്ങൾ ഇനിയും ക്ഷമിക്കുമെന്ന് കരുതുന്നത് താങ്കളുടെ മൗഢ്യം മാത്രമാണ്.


ഇനി എന്താണ് ഗണേശിന് മുന്നിലെ മാർഗം ? വേണമെങ്കിൽ അദ്ദേഹത്തിന് മുന്നണി വിട്ട് യു ഡി എഫിലോ ബിജെപിയിലോ എത്താം. ഇല്ലെങ്കിൽ മുന്നണിയിൽ നിന്നു കൊണ്ട് മുന്നണിയെ തിരുത്താം. കാരണം ഇടതുമുന്നണിയിലെ അണികൾ ഗണേശിനൊപ്പമാണ്. പിണറായിക്ക് ഒപ്പമല്ല. ഇതിൽ ഏതാണ് ഗണേശ് തെരഞ്ഞടുക്കുന്നതെന്ന് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക  (1 minute ago)

പ്രമുഖ കണ്ടന്റ് ക്രിയേറ്റര്‍ ജീവനൊടുക്കിയ നിലയില്‍  (4 minutes ago)

ഡല്‍ഹിയിലെ രണ്ട് പീഡനങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി  (10 minutes ago)

പഞ്ചാബിലെ ലവ്‌ലി സര്‍വ്വകലാശാലയിലെ പ്രശ്നം; മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ സി പി ഐ എം  (10 minutes ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (12 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12627 പേർ അറസ്റ്റിൽ; പോലീസ് 12 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (17 minutes ago)

പുതുതായി 1000 സ്‌കൂൾ കൺസ്യൂമർ ക്ലബ്ബ് എന്നത് തുടക്കത്തിൽ തന്നെ 1100-ലധികം എന്ന നേട്ടത്തിലേക്കെത്തിയത് അഭിമാനകരം; വിദ്യാർത്ഥികളിലൂടെ പുതിയൊരു ഉപഭോക്തൃ സംസ്‌കാരം സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന് മന്ത്രി അന  (20 minutes ago)

കര്‍ഷക സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ശാസ്ത്രവും സാങ്കേതികവിദ്യയും അനുഭവ പരിചയവും സമന്വയിപ്പിച്ച് വന്യജീവി ആക്രമണ പ്രതിരോധത്തിന് പ്രായോഗിക മാതൃകകള്‍ രൂപപ്പെടുത്തുന്നതിനുള്ള വേദി; സംസ്ഥാനതല കോണ്‍ക്ലേവ് ന  (27 minutes ago)

തൂഫാന്റെ രണ്ടാം ഘട്ടമായ തൂഫാൻ തദ്ദേശത്തിന് തിരുവനന്തപുരം കോർപറേഷനിൽ തുടക്കമായി; മേയർ വി വി രാജേഷ് പദ്ധതി ഉദ്‌ഘാടനം ചെയ്തു  (36 minutes ago)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെകരിങ്കൊടി കാണിച്ചവരെ ഇത് വരെയും പിടിക്കൂടാത്തതിൽ പ്രതിഷേധിച്ച് യുവ മോർച്ച; കരിങ്കൊടി പ്രതിഷേധം ഇനിയും തുടരുമെന്ന് നേതാക്കൾ  (41 minutes ago)

ഒരിടവേളക്ക് ശേഷം പുതിയ നീക്കം; മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ ഇടതുമുന്നണിയിൽ നിന്നും പുറത്തേക്കോ ?  (54 minutes ago)

തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...  (1 hour ago)

ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു...  (2 hours ago)

ഇന്ത്യയുടെ റെയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കാനൊരു ങ്ങി കേന്ദ്ര സർക്കാർ.... ഇന്ത്യയിലെ ആദ്യ എൽ.എൻ.ജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) ട്രെയിൻ പുറത്തിറക്കി...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... ആലപ്പുഴയിൽ തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ പ്രതിഭാസം...  (3 hours ago)

Malayali Vartha Recommends