കര്‍ഷക സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ശാസ്ത്രവും സാങ്കേതികവിദ്യയും അനുഭവ പരിചയവും സമന്വയിപ്പിച്ച് വന്യജീവി ആക്രമണ പ്രതിരോധത്തിന് പ്രായോഗിക മാതൃകകള്‍ രൂപപ്പെടുത്തുന്നതിനുള്ള വേദി; സംസ്ഥാനതല കോണ്‍ക്ലേവ് നാളെ ; മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും

കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സംസ്ഥാനതല കോണ്‍ക്ലേവ് നാളെ നടക്കും.
വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ കോഴിക്കോട് തിരുവമ്പാടിയില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് പാരിഷ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് കോണ്‍ക്ലേവ്.
കൃഷിമന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, എം.പി.മാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ, പ്രിയങ്ക ഗാന്ധി, എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍,വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർ,വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധർ എന്നിവർ പങ്കെടുക്കും.
കൃഷിവകുപ്പ്, വനംവകുപ്പുമായി സഹകരിച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. വന്യജീവി ആക്രമണം തടയുന്നതിനും സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതിനുമുള്ള വിവിധ ശാസ്ത്രീയ-സാങ്കേതിക പരിഹാരങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.
കര്‍ഷക സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ശാസ്ത്രവും സാങ്കേതികവിദ്യയും അനുഭവ പരിചയവും സമന്വയിപ്പിച്ച് വന്യജീവി ആക്രമണ പ്രതിരോധത്തിന് പ്രായോഗിക മാതൃകകള്‍ രൂപപ്പെടുത്തുന്നതിനുള്ള വേദിയാകും സംസ്ഥാനതല കോണ്‍ക്ലേവ്.
https://www.facebook.com/Malayalivartha























