തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. അദാനി ഗ്രൂപ്പ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ വിമാനത്താവളത്തിലെത്തുന്ന കാബ് നിരക്കുകള്‍ വര്‍ധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍. പുതുക്കിയ നിരക്കുപ്രകാരം യാത്രക്കാരെക്കൊണ്ടുപോകാന്‍ അറൈവല്‍ ടെര്‍മിനലിലെ പിക്കപ് സോണില്‍ എത്തുന്ന ക്യാബുകള്‍ക്ക് എട്ട് മിനിറ്റുവരെ 180 രൂപയാണ് ഈടാക്കുന്നത്.
9 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെ 200 രൂപ. യാത്രക്കാരെ ഇറക്കാന്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ എത്തുന്ന ക്യാബുകള്‍ക്ക് എട്ട് മിനിറ്റുവരെ 50 രൂപയും 30 മിനിറ്റ് വരെ 200 രൂപയുമാണ് നിരക്ക്. സ്വകാര്യ വാഹനങ്ങള്‍ക്ക് എട്ട് മിനിറ്റ് വരെ ഫീസ് ഈടാക്കില്ല. 9 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ 150 രൂപ. ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും ആദ്യ എട്ട് മിനിറ്റിന് 50 രൂപയാണ്. പ്രധാനപാതയില്‍നിന്നുള്ള കവാടത്തിലാണ് പ്രവേശന ടിക്കറ്റ് നല്‍കുന്നത്.
ഇവിടെനിന്ന് ടെര്‍മിനലിന് മുന്നിലെത്തി യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്തശേഷം എട്ടുമിനിറ്റിനുള്ളില്‍ പുറത്തിറങ്ങുക പ്രായോഗികമല്ല. മാത്രമല്ല, പുറത്തേക്കിറങ്ങുന്ന കവാടത്തിലും വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. ഇതോടെ സ്വകാര്യവാഹനങ്ങളടക്കം ഫീസ് നല്‍കേണ്ടിവരും. എയര്‍പോര്‍ട്ടിലെ രജിസ്‌റ്റേഡ് ടാക്‌സികള്‍ക്ക് ബാധകമാകില്ല.
വിമാനത്താളത്തില്‍നിന്ന് റെയില്‍വേ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ചെറിയ ട്രിപ്പുകള്‍ക്ക് ഇ!ൗടാക്കുന്ന തുകയുടെ 50 ശതമാനത്തോളം വിമാനത്താവള ഫീസായി ചെലവാകും. ഇതോടെ, ക്യാബ് നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഇതിന്റെ ബാധ്യത യാത്രക്കാര്‍ക്കാകും. വിമാനത്താവളത്തിന്റെ ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിരക്ക് വര്‍ധന.
https://www.facebook.com/Malayalivartha
























