കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല

തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. കാട്ടാക്കട പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍ (34), ഭാര്യ ആതിര (27), മൂന്ന് വയസുള്ള മകള്‍ ധോനി എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതലാണ് കുടുംബത്തെ കാണാതായത്.
വീരണകാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് ശങ്കര്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുടുംബത്തിന് കടബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. വായ്പയുമായി ബന്ധപ്പെട്ട് ഇന്നലെ ബാങ്ക് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുടുംബം വീട്ടിലില്ലെന്ന് വ്യക്തമായത്.
ശങ്കറിന്റെ മാതാവിനെയും ബാങ്ക് അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് മാതാവ് വീട്ടിലെത്തി പരിശോധിച്ചെങ്കിലും ശങ്കറിനെയും ഭാര്യയെയും മകളെയും കണ്ടെത്താനായില്ല. ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























