പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി

ഇരുപത്തിരണ്ടരക്കോടിയുടെ കെഎഫ്‌സി വായ്പാ തട്ടിപ്പിലെ വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് ആവശ്യം ഹൈക്കോടതി തള്ളുന്നത്. അന്‍വറും ഉദ്യോഗസ്ഥരും ചേര്‍ന്ന് വായ്പ ക്രമക്കേടില്‍ 22.30 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ വിജിലന്‍സ് കേസിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും എഫ്‌ഐആര്‍ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു.
അന്‍വറിനെതിരായ തെഴിലുവളും ഹാജരാക്കി. ഇതോടെയാണ് ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അന്‍വറിന്റെ അഭിഭാഷകന്‍ അറിയിക്കുകയും ഹൈക്കോടതി ഹര്‍ജി തള്ളുകയുമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലും സമാന ആവശ്യവുമായി അന്‍വര്‍ എത്തിയെങ്കിലും കേസ് ഹൈക്കോടതി തള്ളിയിരുന്നു. കെ.എഫ്.സി തട്ടിപ്പില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 29തിനാണ് അന്‍വര്‍ അടക്കമുള്ളവര്‍ക്കെതിരെ തിരുവനന്തപുരത്തെ വിജിലന്‍സ് കേസെടുത്തത്. കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജര്‍ അബ്ദുല്‍മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ മുനീര്‍ അഹമ്മദ് പി, പി വി അന്‍വര്‍, പി വി അന്‍വറിന്റെ ഡ്രൈവറും മാലംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് എന്നിവരെ ഒന്ന് മുതല്‍ 5 വരെ പ്രതികളായാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha

























