Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!

19 OCTOBER 2026 10:28 AM IST
മലയാളി വാര്‍ത്ത

തൊട്ടിൽപാലത്ത് നിന്നും കാണാതായ അധ്യാപികയെ പൊലീസ് കണ്ടെത്തി. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അധ്യാപികയായ കെ.അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സമദിനെയും 12–ാം ദിവസം പൊലീസ് കണ്ടെത്തിയത്. അനുമോളെ കല്ലാച്ചി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണു താൽപര്യമെന്നു അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾക്കും ഭർത്താവിനും കുട്ടികൾക്കുമൊപ്പം വിട്ടയച്ചു. അനുമോളെ സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവും നിലപാടെടുത്തു.മൊയിലോത്തറ സർക്കാർ എൽപി സ്കൂൾ അധ്യാപികയാണ് കെ.അനുമോൾ.

 

 

കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പൊലീസ് ഇരുവരെയും കണ്ടെത്തിയത്. അബ്ദുൽ സമദ് ഈയിടെ എടുത്ത സിം കണക്‌ഷൻ പിന്തുടർന്നാണ് തൊട്ടിൽപാലം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് എത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും നാദാപുരം ഡിവൈഎസ്പി ഓഫിസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. അനുമോൾക്ക് കൗൺസിലിങും നൽകി. അതിനുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.നിരവധി ക്രിമിനൽ‍ കേസുകളിൽ പ്രതിയായ അബ്ദുൽ സമദിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതിനെ തുടർന്ന് വടകര പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അബ്ദുൽ സമദിനെ വടകര കോടതിയിൽ ഹാജരാക്കി. ഇതേസമയം അനുമോളെ കല്ലാച്ചി കോടതിയിലും ഹാജരാക്കി. സമദിന്റെ സാന്നിധ്യം ഒഴിവാക്കി സ്വതന്ത്രമായി തീരുമാനമെടുക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. അനുമോളുടെ അച്ഛനും അമ്മയും ഭർത്താവും മക്കളും കല്ലാച്ചി കോടതിയിലെത്തിയിരുന്നു. തുടർന്ന്, കുടുംബത്തോടൊപ്പം പോകാനാണു താൽപര്യമെന്ന് അനുമോൾ കോടതിയെ അറിയിച്ചു. സ്വീകരിക്കാൻ തയാറാണെന്ന് കുടുംബവും പറഞ്ഞു.

 

 

അബ്ദുൽ സമദിനെ വടകര കോടതി കുടുംബത്തോടൊപ്പം വിട്ടയച്ചു.മക്കളെ ഉപേക്ഷിച്ചതിനു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ പൊലീസ് നേരത്തെ നീക്കം നടത്തിയിരുന്നു. പതിനഞ്ചും പത്തും വയസ്സുള്ള മക്കളുടെ മൊഴിയും രേഖപ്പെടുത്തി. പിന്നീട് ഈ തീരുമാനത്തിൽ നിന്നും പൊലീസ് പിന്നോട്ടുപോയി. കഴിഞ്ഞതെല്ലാം മറന്നു സ്വീകരിക്കാമെന്നു കുടുംബം നിലപാട് എടുത്തതോടെ പൊലീസ് കടുത്ത വകുപ്പ് ചുമത്തുന്നത് ഒഴിവാക്കുകയായിരുന്നു.അനുമോൾ പത്തുവർഷം മുൻപു വാർത്തകളിൽ നിറഞ്ഞിരുന്നു. ഗർഭിണിയായിരിക്കെ ഗുരുതര കരൾ രോഗം ബാധിച്ച അനുമോളെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കുടുംബത്തിന് പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ തൊട്ടിൽപാലത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചു. പ്രണയിച്ചു വിവാഹം കഴി‍ച്ച ഭർത്താവ് സുഭാഷിന്റെ കരളിന്റെ ഭാഗമാണു മാറ്റിവച്ചത്. ഇക്കാര്യം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുശേഷം പിഎസ്‌സി പരീക്ഷയിൽ ഉന്നത വിജയം നേടിയാണ് അനുമോൾ സർക്കാർ സർവീസിൽ പ്രവേശിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (8 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (22 minutes ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (40 minutes ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (47 minutes ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (52 minutes ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (54 minutes ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (1 hour ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (1 hour ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (1 hour ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (2 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (2 hours ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends