ഡ്യൂട്ടി വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിച്ചു; ലഡാക്കിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ലഡാക്കിൽ ഡ്യൂട്ടി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് വീരമൃത്യു. കാർഗിൽ ജില്ലയിലെ നമിക ലാ ചുരത്തിന് സമീപം നിയന്ത്രണം വിട്ട ഹെവി ഡ്യൂട്ടി വാഹനം 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ കാർഗിൽ-ലേ ദേശീയപാത എൻഎച്ച് 01-ൽ ആയിരുന്നു അപകടം.
വാഹനം റോഡിൽനിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ജില്ലാ പൊലീസ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രണ്ട് സൈനികരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.പോസ്‌റ്റമോർട്ടത്തിനും തുടർനടപടികൾക്കുമായി ഭൗതിക ശരീരങ്ങൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത വാഖ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൈനികർ സഞ്ചരിച്ചിരുന്ന ഹെവി ഡ്യൂട്ടി വാഹനം റോഡിൽനിന്ന് തെന്നിമാറി ഏകദേശം 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നത് രണ്ട് സൈനികർ മാത്രമായിരുന്നു. ഡ്രൈവറും സഹഡ്രൈവറും അപകടത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും രക്ഷാപ്രവർത്തകരും ഏറെ പരിശ്രമിച്ചാണ് കൊക്കയിൽനിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് മൃതദേഹങ്ങൾ ചിക്താനിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾക്കായാണ് മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചത്.
ഉയർന്ന പർവതനിരകളും അപകടസാധ്യതയേറിയ റോഡുകളും നിറഞ്ഞ ലഡാക്ക് മേഖലയിലെ സൈനിക നീക്കങ്ങൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി കഠിനമായ ഭൂപ്രകൃതിയിലും പ്രതികൂല കാലാവസ്ഥയിലും ജോലി ചെയ്യുന്ന സൈനികരുടെ ജീവൻ നഷ്ടപ്പെട്ട ഈ ദുരന്തം വലിയ വേദനയാണ് സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha

























