Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി

07 NOVEMBER 2026 04:55 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് പാരിപ്പള്ളി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കാറോടിച്ചുകയറ്റിയ മൂന്നുപേരെ പൊലീസ് പിടികൂടി. പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന ഇടത്തേക്കാണ് ഇവര്‍ കാറോടിച്ചുകയറ്റിയത്. ടാങ്കറുകളില്‍ കാര്‍ ഇടിച്ചെങ്കിലും വാതക ചോര്‍ച്ച സംഭവിക്കാത്തതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. പരവൂര്‍ കലയ്‌ക്കോട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. കാര്‍ ഏറക്കുറെ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അട്ടിമറി സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബോട്ട്‌ലിംഗ് പ്ലാന്റിലേക്ക് പാചകവാതകവുമായി എത്തിയ 20 ബുള്ളറ്റ് ടാങ്കറുകള്‍ യാഡില്‍ നിര്‍ത്തിട്ടിരിക്കുമ്പോഴായിരുന്നു അതിവേഗത്തില്‍ എത്തിയ കാര്‍ ടാങ്കറുകള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറിയത്.ഗേറ്റിലും മറ്റും ഇടിച്ച് പാഞ്ഞ കാര്‍ ടാങ്കറുകളിലും ഇടിച്ചു. എന്നാല്‍ വാല്‍വുകളില്‍ തട്ടാത്തതിനാല്‍ വാതകച്ചോര്‍ച്ച ഉണ്ടായില്ല. കാറിന്റെ മരണപ്പാച്ചില്‍ കണ്ട് സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും അവര്‍ക്ക് തടയാനായില്ല. ഒടുവില്‍ കാര്‍ നിന്നതോടെയാണ് മൂവരെയും പിടികൂടിയത്.

15 മുതല്‍ 18 ടണ്‍ വരെ പാചകവാതകം നിറച്ചിരുന്ന ടാങ്കറുകളാണ് യാഡില്‍ കിടന്നിരുന്നത്. അതിനാല്‍ത്തന്നെ വാതകച്ചോര്‍ച്ചയോ, പാചകവാതകം നിറച്ച ടാങ്കറിന് സമീപം ഉണ്ടാകുന്ന ചെറിയൊരു തീപ്പൊരിയോ പോലും വലിയ ദുരന്തത്തിന് വഴിവയ്ക്കാവുന്ന സാഹചര്യമായിരുന്നു. എന്നാല്‍ കാര്‍ ഇടിച്ചുകയറി ടാങ്കറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചതല്ലാതെ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (2 minutes ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (15 minutes ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (39 minutes ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (1 hour ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (1 hour ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (1 hour ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (1 hour ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (1 hour ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (1 hour ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (2 hours ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (2 hours ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (2 hours ago)

ഇനി ആ വഴിയിലൂടെ... സിനിമയിലും പാട്ടിലും തിളങ്ങി അനുപമ അവസാനം രാഷ്ട്രീയത്തിലേക്ക്!  (2 hours ago)

അർച്ചനയുടെ അമ്മയോട് മാപ്പ് ചോദിച്ച് ദേവൻ രാമചന്ദ്രൻ.! നീയൊന്നും റോഡിന്റെ ഉടമയല്ല പൊട്ടിത്തെറിച്ച്, ജസ്റ്റിസ്  (2 hours ago)

ഗുരുവായൂർ അമ്പല നടയിൽ ശ്രുതി വിവാഹിതയായി..! ഒപ്പം ജെൻസന്റെ കുടുംബം..! അച്ഛന്റെ സ്ഥാനത്ത് EX മന്ത്രി  (2 hours ago)

Malayali Vartha Recommends