ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
നിലയ്ക്കലിൽ പുതിയതായി പണികഴിപ്പിച്ച പൊലീസ് ബാരക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളായി തിരിച്ചാണ് പൊലീസ് ആസൂത്രണം നടത്തിയിട്ടുള്ളത്.
എ.ഡി.ജി.പി പി. വിജയൻ നോഡൽ ഓഫീസറായി പ്രവർത്തിക്കും. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഏഴായിരത്തിലധികം പൊലീസുകാർക്ക് താമസിക്കാൻ കഴിയുന്ന പുതിയ ബാരക്കാണ് നിർമ്മിച്ചത്.
നിലയ്ക്കലിലെ 1750ഓളം ഉദ്യോഗസ്ഥർക്കായി മെസ് സൗകര്യങ്ങൾ വിപുലീകരിച്ചു. പൊലീസുകാരുടെ ലഗേജ് അലവൻസ് 300രൂപയിൽ നിന്ന് 600 ആയി ഉയർത്തി. മെസ് ഗ്രാന്റ് പ്രതിദിനം 90 ആയി വർദ്ധിപ്പിച്ചു. ഇതിനായി സംസ്ഥാന സർക്കാർ 3.60 കോടി രൂപ അനുവദിച്ചു . നിലയ്ക്കലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള 'സ്മാർട്ട് പാർക്കിംഗ്' സൗകര്യം നടപ്പിലാക്കും. ഇതിനായി 3 കോടി രൂപ അനുവദിച്ചു.
"https://www.facebook.com/Malayalivartha
























