കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട... കാസർകോട് സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിൽ 1.67 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ അബുദാബിയിൽനിന്ന് കരിപ്പൂരിലെത്തിയ അസ്ഹറുദ്ദീനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെത്തിയത്.
അടുത്തകാലത്ത് കരിപ്പൂർ വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടകളിലൊന്നാണിത്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ വിമാനത്താവളവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ പ്രധാന സ്വർണവേട്ട കൂടിയാണിത്. നേരത്തെയുണ്ടായ മൂന്ന് സംഭവങ്ങളിലും പൊലീസ് ആണ് സ്വർണം പിടികൂടിയതെങ്കിൽ ശനിയാഴ്ച വിമാനത്താവളത്തിന് ഉള്ളിൽ വെച്ചാണ് ഡിആർഐ നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച കരിപ്പൂർ പൊലീസ് 661.9 ഗ്രാം സ്വർണം പിടികൂടിയിരുന്നു.
"
https://www.facebook.com/Malayalivartha

























