ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം...

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ക്ലാസുകൾ ഹൈബ്രിഡ് രീതിയിലേക്ക് (ഓഫ്‌ലൈൻ/ഓൺലൈൻ) മാറ്റാനായി ഡൽഹി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിടുകയും ചെയ്തു. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിന്റെ ഭാഗമായാണ് നടപടി.
കുട്ടികൾക്ക് തങ്ങളുടെ സൗകര്യാനുസരണം സ്കൂളിലെത്തി നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്.
ഡൽഹി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്കൂളുകൾ എന്നിവയ്‌ക്കൊപ്പം ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി, ഡൽഹി കന്റോൺമെന്റ് ബോർഡ് എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.
ഹൈബ്രിഡ് ലേണിംഗ് സംവിധാനത്തെക്കുറിച്ച് സ്കൂൾ അധികൃതർ മാതാപിതാക്കളെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കുട്ടികളെ ആരോഗ്യം കണക്കിലെടുത്ത് അതിനൊപ്പം പഠനം മുടങ്ങാതിരിക്കാനായി കൂടിയാണ് ഹൈബ്രിഡ് ക്ലാസുകൾ നിർബന്ധമാക്കിയിട്ടുള്ളത്. പൊടിപടലങ്ങൾ ഉയർത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, ഖനനം, സ്റ്റോൺ ക്രഷിങ് യൂണിറ്റുകൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
"
https://www.facebook.com/Malayalivartha
























