സങ്കടക്കാഴ്ചയായി... സ്കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി.... സ്കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടിൽ ഏയ്ഞ്ചൽ (20) ആണ് മരിച്ചത്. അനുജനെ മണ്ണുത്തിയിൽ ട്യൂഷനു കൊണ്ടാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്.
വീടിനു തൊട്ടുസമീപമായിരുന്നു അപകടം നടന്നത്. മണ്ണുത്തിയിൽ നിന്നു തൃശൂരിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് സ്കൂട്ടറിന്റെ പിന്നിലിടിച്ചത്. റോഡിലേക്ക് വീണ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ടുകളുള്ളത്.
https://www.facebook.com/Malayalivartha

























