മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നാല് മരണം.തെക്കൻ കെയ്റോയ്ക്ക് സമീപം ഗിസയിൽ വച്ചുണ്ടായ അപകടത്തിൽ 88 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. രണ്ട് പാസഞ്ചർ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് ബോഗികളാണ് കൂട്ടിയിടിയുടെ ആഘാതത്തിൽ പാളം തെറ്റിയത്. ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്. 150 ലേറെ പേർക്ക് സാരമായ പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഫിർ അമർ, അൽ റാഖാ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. ഗിസയിൽ നിന്ന് ഫായോമിലേക്ക് പോവുകയായിരുന്ന തഹ്യ മിർ ട്രെയിനും കെയ്റോയിൽ നിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൊല്ലപ്പെട്ടവരിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവരുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. രണ്ട് ആഴ്ച മുൻപാണ് രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് സ്പെയിനിൽ 64 പേർ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha

























