സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസിനെ എക്‌സെെസ് കമ്മീഷണറായി നിയമിച്ചതിലാണ് മന്ത്രി എം ലിജുവിന് ആദ്യം അബദ്ധം പിണഞ്ഞത്. എക്സൈസ് വകുപ്പിനെ അഴിമതിവിമുക്തമാക്കാൻ പുറപ്പെട്ട മന്ത്രിയോട് പിണറായി വിജയന്റെ ഒ എസ് ഡിയെ നിയമിക്കരുതെന്ന് അദ്ദേഹത്തിൻറെ അഭ്യൂദയകാംക്ഷികൾ നിരന്തരം ഉപദേശിച്ചെങ്കിലും മന്ത്രി ചെവികൊണ്ടില്ലെന്നാണ് റിപ്പോർട്ട്. സാംബശിവറാവുവിന്റെ പ്രവർത്തനങ്ങളിൽ സി പി എമ്മിന്റെ സ്വാധീനം ഉണ്ടാകുമെന്ന് കരുതിയവർക്ക് തെറ്റിയില്ല. കഴിഞ്ഞ ജൂണിലാണ് റാവുവിനെ നിയമിച്ച് ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന തസ്തികയിലാണ് മാറ്റം വരുത്തിയത്. എക്സൈസിനെ അഴിമതി വിമുക്തമാക്കാൻ ശ്രമിച്ച മന്ത്രി ലിജുവിനെ റാവു അപമാനിച്ചത് ദുരൂഹമാണ്.
ഐഎഎസ് കേഡറായ എക്‌സെെസ് കമ്മീഷണർ പദവിയിൽ ഐഎഎസുകാരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണൽ ഉത്തരവിട്ടിരുന്നു. എഡിജിപി എം ആർ അജിത് കുമാർ എക്സെെസ് കമ്മീഷണറായിരിക്കെയാണ് നിയമനം ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷൻ ട്രെെബ്യൂണലിനെ സമീപിച്ചത്.എക്‌സെെസ് കമ്മീഷണർ, ഐഎംജി ഡയറക്ടർ, കില ഡയറക്ടർ തുടങ്ങിയ പദവികൾ ഐഎഎസുകാരുടെ കേഡർ പോസ്റ്റാണെന്നും അത് വിരമിച്ചവർക്കും ചില ഐപിഎസ് ഉദ്യോഗസ്ഥർക്കും നൽകിയിരിക്കുകയാണെന്നും ആരോപിച്ചാണ് ഐഎഎസ് അസോസിയേഷൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണലിനെ സമീപിച്ചത്. അതിനുശേഷമാണ് ഈ പോസ്റ്റ് ഐഎഎസിന് നൽകാൻ ഉത്തരവുണ്ടായത്. ഉത്തരവിനെ തുടർന്ന് മുൻ കമ്മീഷണർ എം ആർ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
എക്സൈസ് കമ്മിഷണർ സാംബശിവ റാവുവിന്‍റെ മൊബൈലിലേക്ക് എത്തിയ സന്ദേശത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ ഓപ്പറേഷൻ ബിജാപുറിന്‍റെ തുടക്കം. ഇതിന് യഥാർത്ഥത്തിൽ മന്ത്രി ലിജുവിന്റെ പിന്തുണയുണ്ടായിരുന്നു. ഇക്കാര്യം കമ്മീഷണർ തന്നെ സമ്മതിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോൾ അതേ കമ്മീഷണർ തന്നെ മന്ത്രിയെ വെട്ടിലാക്കി
കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാറിനെതിരെയാണ് എക്സൈസ് മേധാവിയുടെ മൊബൈലിലേക്ക് കോട്ടയത്തെ ബാറുടമകളുടെ പ്രതിനിധി തെളിവും സൂചനകളും നിരത്തി സങ്കടഹര്‍ജി നല്‍കിയത്. സാംബശിവ റാവു ചുമതലയേറ്റതിന് പിന്നാലെ അശോക് കുമാറിനെതിരെ ചില പരാതികള്‍ ലഭിച്ചിരുന്നെങ്കിലും തെളിവുകള്‍ സഹിതം ഇത്രയും കൃത്യതയോടെ ആദ്യമായാണ് വിവരം ലഭിക്കുന്നത്. കോട്ടയത്തെത്തിയ കമ്മീഷണർ സ്വകാര്യ ഹോട്ടലില്‍ തങ്ങിയായിരുന്നു വിവരശേഖരണം നടത്തിയത്.. വിവരം നല്‍കിയ ബാറുടമയോട് ഹോട്ടലിൽ എത്താന്‍ ആവശ്യപ്പെട്ടു. ഫോണിലൂടെ നല്‍കിയ സൂചനകളും തെളിവുകളും സംബന്ധിച്ച് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
അശോക് കുമാറിന് പണവും പാരിതോഷികങ്ങളും വസ്ത്രം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും നല്‍കിയതിന്‍റെ കൃത്യമായ തെളിവ് എക്സൈസ് കമ്മിഷണര്‍ ശേഖരിച്ചു. ബാറുകളില്‍ നേരിട്ടെത്തി ഡെപ്യൂട്ടി കമ്മിഷണര്‍ മാസപ്പടി വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. പിന്നാലെ സമാനമായ പരാതിയുള്ള മറ്റ് ബാര്‍ ഉടമകളില്‍ നിന്നും വിവരം ശേഖരിച്ചു. കൃത്യമായ തെളിവുകളോടെ സമഗ്രമായ രേഖയാക്കി.
എക്സൈ് വിജിലന്‍സ് എസ്.പി ബി. കൃഷ്ണകുമാറിനെ എക്സൈസ് കമ്മിഷണര്‍ കോട്ടയത്തേക്ക് വിളിച്ചുവരുത്തി. പിന്നീടുള്ള തെളിവ് ശേഖരണം വിജിലന്‍സ് എസ്.പിയുടെ സാന്നിധ്യത്തിലായിരുന്നു. ബാറുടമകള്‍ പതിവുപോലെ വാട്സ്ആപ്പ് കോളിലൂടെ അശോക് കുമാറിനെ വിളിച്ചു.
എക്സൈസ് കമ്മിഷണറും വിജിലന്‍സ് എസ്.പിയും നേരിട്ട് അശോക് കുമാറിന്‍റെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി. താങ്കളോടൊരു കാര്യം അന്വേഷിക്കാനുണ്ടെന്ന് പറഞ്ഞ് തുടക്കം. പിന്നീട് തെളിവുകള്‍ നിരത്തിയുള്ള വിവരശേഖരണം തുടങ്ങി. താങ്കള്‍ മാസപ്പടി വാങ്ങുന്നതായും ബാറുടമകള്‍ക്ക് വഴിവിട്ട് സഹായം ചെയ്യുന്നതായും ചില പരാതികള്‍ കിട്ടിയിട്ടുണ്ടല്ലോ എന്ന എക്സൈസ് കമ്മിഷണറുടെ ചോദ്യത്തിന് അസൂയാലുക്കളും ശത്രുക്കളും പലതും പറയുമെന്നും താന്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെന്നും മറുപടി. അങ്ങനെയല്ലല്ലോ കാര്യങ്ങളെന്ന് എക്സൈസ് കമ്മിഷണറുടെ മറുചോദ്യം. എന്‍റെ കൈയില്‍ കയ്യിൽ എല്ലാ തെളിവുകളും ഉണ്ട് താങ്കൾക്ക് പറയാനുള്ളത് പറയാമെന്ന് സാംബശിവ റാവു.
തെളിവുകള്‍ കിട്ടിയെന്ന് എക്സൈസ് കമ്മിഷണര്‍ ഉറപ്പിച്ചതിന് പിന്നാലെ തനിക്ക് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും അശോക് കുമാര്‍ കുറ്റസമ്മതം നടത്തി.
സന്തോഷപ്പണം എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് മുടക്കമില്ലാതെ അടച്ച് ഉദ്യോഗസ്ഥരെ സന്തോഷിപ്പിച്ചാല്‍ ബാറുകള്‍ അനുവദിച്ചിരിക്കുന്ന സമയത്തിന് മുന്‍പായി തുറക്കാം. പ്രവര്‍ത്തിപ്പിക്കാം. രാത്രിയില്‍ നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞും യാതൊരു തടസവുമില്ലാതെ പ്രവര്‍ത്തിപ്പിക്കാം. ഒരുതരത്തിലുമുള്ള പരിശോധനയുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത് പരിശോധനയ്ക്ക് നേതൃത്വം നല്‍കേണ്ട എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ തന്നെയാണ്. ഈ മട്ടിൽ നേരത്തെ തുറക്കുകയും താമസിച്ചടക്കുകയും ചെയ്യുന്ന രീതി ബാർ ഉടമകൾ പലരും തുടർന്നുകൊണ്ടേയിരുന്നു. എക്സൈസ് ഡപ്യുട്ടി കമ്മീഷണറായിരുന്നു ആ ധൈര്യത്തിന് പിന്നിൽ.
ചില ബാറുകൾ നേരത്തെ തുറക്കുകയും താമസിച്ച് അടയ്ക്കുകയും ചെയ്യുന്നു. ഇതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ബാറുടമകളുടെ പാരിതോഷികം സ്വീകരിക്കുന്നുവെന്ന ഗുരുതരമായ ആക്ഷേപം എക്സൈസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ മന്ത്രി എം.ലിജു അറിയിച്ചിരുന്നതാണ്. ഏതെങ്കിലും ഒരു ജില്ലയുടെയോ, ഉദ്യോഗസ്ഥരുടെയോ പേരെടുത്ത് പറഞ്ഞായിരുന്നില്ല വിമർശനം. ആക്ഷേപത്തെക്കുറിച്ച് വ്യത്യസ്ത തലങ്ങളില്‍ ചര്‍ച്ചയുണ്ടായെങ്കിലും ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചതേയില്ല. തുടര്‍ന്നാണ് മണര്‍കാട്ടെ ബാറിന്‍റെ അനധികൃത പ്രവര്‍ത്തനത്തെക്കുറിച്ച് എക്സൈസ് കമ്മിഷണര്‍ക്ക് നേരിട്ട് പരാതി ലഭിക്കുന്നത്. വിജിലന്‍സിന് കൈമാറിയ അന്വേഷണ നിര്‍ദേശം ശരിയാണെന്ന് തെളിയുകയും ലൈസന്‍സിക്കെതിരെ കേസെടുത്ത് ബാര്‍ പൂട്ടുന്ന സാഹചര്യത്തിലേക്ക് വരെയെത്തി.
കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ മാസപ്പടി സ്വീകരിക്കല്‍ കൈയോടെ പിടികൂടിയതിന് പിന്നാലെ ഇരുപത്തി നാല് മണിക്കൂറിനുള്ളിലാണ് സസ്പെന്‍ഷനില്‍ തീരുമാനമെടുത്തത്. മറ്റ് ഇടപെടലുകള്‍ ഒഴിവാക്കാന്‍ എക്സൈസ് കമ്മിഷണര്‍ നേരിട്ട് എക്സൈസ് മന്ത്രിയോട് കാര്യത്തിന്‍റെ ഗൗരവം അറിയിച്ചു. പിന്നാലെ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെയാണ് കൈക്കൂലി വാങ്ങിയതിന്‍റെ തെളിവുകള്‍ നിരത്തിയുള്ള സ്ഥിരീകരണ ദിവസം തന്നെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്കെതിരായ അച്ചടക്ക നടപടിയും വന്നത്. കൂട്ടത്തില്‍ ആറ് ഉദ്യോഗസ്ഥരും നടപടിക്ക് വിധേയരായി.
അഴിമതി ഇടപാടാണെന്ന് ഉറപ്പുണ്ടായിട്ടും രഹസ്യമായി ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതും ഇടപാട് നടത്തുന്നതും പിടികൂടുകയാണ് ഓപ്പറേഷന്‍ ബിജാപുര്‍ ദൗത്യം. മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും എക്സൈസ് ഉദ്യോഗസ്ഥരുടെ കൈമടക്ക് പിടികൂടിയതിന് സമാനമായ ഇടപാടുകള്‍ ഈ ദൗത്യത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. ഇത്രയും നല്ലത്.
എന്നാൽ കഴിഞ്ഞ സർക്കാരിന്റെ അവസാന സാമ്പത്തിക വർഷം ബാർ ഹോട്ടലുകളിൽനിന്നു നികുതി പിരിക്കുന്നതിൽ വൻ വീഴ്ചയുണ്ടായെങ്കിലും സാംബശിവറാവു അതിൽ കയറി പിടിക്കാത്തതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.
നികുതിപ്പിരിവ് ഉഴപ്പിയതിനാൽ മുൻവർഷത്തെക്കാൾ നഷ്ടം 100.61 കോടി രൂപയായിരുന്നു. കേരളത്തിലെ മൊത്തമദ്യവിതരണക്കാരായ ബവ്റിജസ് കോർപറേഷന്റെ വിറ്റുവരവു നികുതി 982.59 കോടി വർധിച്ചപ്പോഴാണ്, പെഗ് അടിസ്ഥാനത്തിൽ മദ്യം വിൽക്കുന്ന ബാർ ഹോട്ടലുകൾ സർക്കാരിനു നൽകേണ്ട നികുതിയിലെ വൻ ഇടിവ് സംഭവിച്ചത്.
2025–26 ൽ ബാർ ഹോട്ടലുകളിൽനിന്നു ലഭിച്ച വിറ്റുവരവു നികുതി 466.32 കോടി മാത്രമാണെന്നാണു ജിഎസ്ടി രേഖകൾ പറയുന്നു.. 5 വർഷത്തിനിടെ പിരിച്ച ഏറ്റവും കുറഞ്ഞ തുകയാണിത്. കഴിഞ്ഞ സാമ്പത്തികവർഷം ബാറും ബീയർ പാർലറും ചേർത്ത് 1070 മദ്യശാലകളാണു സംസ്ഥാനത്തുണ്ടായിരുന്നത്. നിർണായകമായ തിരഞ്ഞെടുപ്പു വർഷത്തിലാണ് ബാർ ഹോട്ടലുകൾക്കു 100 കോടിയിലധികം രൂപയുടെ ലാഭമുണ്ടായതെന്നത് ഒട്ടേറെ രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുന്നു, എന്നിട്ടും ഇക്കാര്യം കമ്മീഷണർ അറിഞ്ഞില്ലെന്ന് നടിച്ചു.
കേരള ജനറൽ സെയിൽസ് ടാക്സ് നിയമപ്രകാരം ബാർ അല്ലെങ്കിൽ ബീയർ പാർലർ പ്രവർത്തിക്കുന്ന ഹോട്ടലുകൾ മദ്യ വിറ്റുവരവിന്റെ 10% നികുതി അടയ്ക്കണം. ഹോട്ടലുടമകളുടെ നികുതി റിട്ടേൺ, ബുക്സ് ഓഫ് അക്കൗണ്ട്സ് എന്നിവ പരിശോധിച്ചാണിതു നിശ്ചയിക്കുന്നത്. ഹോട്ടലുടമകൾ തന്നെയാണു നികുതി തീരുമാനിക്കുന്നതെന്നു ചുരുക്കം. ഈ നികുതി സ്വീകരിക്കുന്നതല്ലാതെ കൃത്യമായ പരിശോധന നടത്തുന്നില്ലെന്ന ആക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രതിപക്ഷം പല തവണ ഉന്നയിച്ചിരുന്നു.
2017–18 മുതൽ 2023–24 വരെ ആകെ 109 ബാറുകളിൽ മാത്രമാണു പരിശോധന നടത്തിയിരുന്നതെന്നും 2 സാമ്പത്തിക വർഷത്തിൽ ഒറ്റ ബാറിലും പരിശോധന നടത്തിയില്ലെന്നും മുൻധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്നെ നിയമസഭയിൽ അറിയിച്ചിരുന്നു. നികുതി അടച്ചില്ലെങ്കിൽ പിഴ ചുമത്താനും റജിസ്ട്രേഷൻ റദ്ദാക്കാനും കഴിയും. എന്നാൽ, കഴിഞ്ഞ വർഷം കാര്യമായ പരിശോധന പോലുമുണ്ടായില്ല.
പെട്രോളിയം ഉൽപന്നം, ബവ്കോ, ബാർ ഹോട്ടൽ, അദർ ലിക്കർ എന്നിവയുടെ വിറ്റുവരവു നികുതിയാണു പ്രധാന കെജിഎസ്ടി വരുമാനം. 2025–26ൽ ആകെ കെജിഎസ്ടി വരുമാനം 2024–25ലെ 27767.35 കോടിയിൽനിന്ന് 29425.71 കോടിയായി. 1658.36 കോടി (5.97%) അധികം. പെട്രോളിയം ഉൽപന്നത്തിൽ 623.21 കോടിയുടെയും ബവ്കോയിൽ 982.59 കോടിയുടെയുമാണു നികുതി വർധന. ‘അദർ ലിക്കർ’ നികുതി പോലും 251.38 കോടിയിൽനിന്ന് 406.66 കോടി ആയപ്പോഴാണു ബാർ ഹോട്ടലുകളിലെ ഇടിവ്.
ഇതിൽ നിന്നും സാംബശിവ റാവു മാറി നിന്നതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. പിണറായി സർക്കാരിനെ കുറ്റപ്പെടുത്താൻ ഒരു ഘട്ടത്തിലും കമ്മീഷണർ തയ്യാറായില്ല. അത് ഉണ്ടചോറിനുള്ള ഉപകാരമായിരുന്നു.
എക്സൈസ് മന്ത്രിക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും ചില ബാറുടമകളുമായി ബന്ധമുണ്ടെന്ന മുന്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിന്റെ ആരോപണത്തിന് മന്ത്രി എം ലിജു
മറുപടി പറഞ്ഞെങ്കിലും വേലിയിൽ കിടന്ന പാമ്പിനെ എടുത്താണ് ലിജു മടിയിൽവച്ചത് .
കായംകുളത്തെ ബഹുഭൂരിപക്ഷം പേരെയും തനിക്ക് അറിയാം. ബാര്‍ ഉള്ളവരെയും ഇല്ലാത്തവരെയും അറിയാം. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം അന്വേഷിക്കണമമെന്നതാണ് തന്റെയും അഭിപ്രായം. സാംബശിവ റാവു ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു. 'എന്റെ നിയോജകമണ്ഡലത്തിലുള്ള ആളുകളെ എനിക്ക് പരിചയമുണ്ട്. ബാര്‍ നടത്തുന്നവരെയും നടത്താത്തവരെയും അറിയാം. കായംകുളത്തെ ബഹുഭൂരിപക്ഷം ആളുകളെയും അറിയാം. ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായത്. അത് അന്വേഷിക്കേണ്ടതാണ്. കുറച്ചുകൂടി നേരത്തെ തന്നിരുന്നെങ്കില്‍ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നു. ഇതും അന്വേഷിക്കും' ലിജു പറഞ്ഞു.
മുന്‍ എക്സൈസ് കമ്മീഷണര്‍ എസ്. സാംബശിവ റാവു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര അഴിമതി-കോഴ ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് മറുപടിയുമായി എക്സൈസ് മന്ത്രി എം. ലിജു രംഗത്ത് വന്നത്. ബാറുടമകളുമായും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുമായും എക്സൈസ് മന്ത്രിക്കും ഓഫീസിനും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിലെ പരോക്ഷ പരാമര്‍ശങ്ങള്‍ തള്ളിയ മന്ത്രി, ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ സര്‍ക്കാര്‍ എതിരാണെന്നും, അതില്‍ എം.വി. ഗോവിന്ദന് ബുദ്ധിമുട്ടുണ്ടാകാമെന്നും അതിനാലാകാം തനിക്കെതിരെ സംസാരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ഥാനമൊഴിയുന്നതിന് മുന്‍പായി എക്സൈസ് കമ്മീഷണര്‍ എസ്. സാംബശിവ റാവു നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്. എക്സൈസ് മന്ത്രിയുടെ ജില്ലയായ ആലപ്പുഴയിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അജയ്, സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ വിനോദ് എന്നിവര്‍ക്കെതിരെ കോഴയും ക്രമക്കേടും ബെനാമി ഇടപാടുകളും നിരത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇരുവരും ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങുന്നതും ലൈസന്‍സ് പുതുക്കാന്‍ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതും ബെനാമി ഇടപാടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് അന്വേഷണത്തിനുള്ള ശുപാര്‍ശ നല്‍കിയതിനൊപ്പം അനധികൃത പണപ്പിരിവിന് സാധ്യതയുള്ള പദവികളിലൊന്നും ഇരുവര്‍ക്കും ചുമതല നല്‍കരുതെന്നുമാണ് പ്രധാന നിര്‍ദ്ദേശം.
സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ വിനോദിനെതിരെ ഗുരുതര കോഴ ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഇടനിലക്കാരനാവുന്നെന്നും അരലക്ഷം വരെ പല ബാറുടമകളില്‍ നിന്നും കൈക്കൂലിയായി വാങ്ങുന്നെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പാലക്കാട് അണക്കപ്പാറയില്‍ വ്യാജ കള്ളും സ്പിരിറ്റും പിടികൂടിയ കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരും ഷാപ്പ് ലൈസന്‍സികളും തമ്മിലുള്ള അവിശുദ്ധ ഇടപാടില്‍ ഏറ്റവും കൂടുതല്‍ തുക കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും സ്വാധീനം ഉപയോഗിച്ച് വിനോദ് രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴയിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് കായംകുളത്തെ ബാറുകളില്‍ നിന്ന് പതിവായി പണം പിരിക്കുന്നതായി തെളിവുണ്ടെന്നും സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടിലുണ്ട്. കായംകുളത്തുള്ള ബാറില്‍ ഇന്‍സ്പെക്ഷനു പോകുമ്പോള്‍ അജയ് പണം കൈപ്പറ്റാറുണ്ടെന്നും ബാര്‍ ഉടമ എക്സൈസ് മന്ത്രിക്ക് അടുപ്പമുള്ള ആളാണെന്നും മന്ത്രി അദ്ദേഹത്തോട് സംസാരിച്ചാല്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള തുക സംബന്ധിച്ചും ഇപ്പോള്‍ നല്‍കാന്‍ പോകുന്ന തുക സംബന്ധിച്ചും കൃത്യമായി കാര്യങ്ങള്‍ പറയാന്‍ സാധ്യത ഉണ്ടെന്ന് വിവരം നല്‍കിയ വ്യക്തി അറിയിച്ചതായും പരാമര്‍ശിക്കുന്നു. ഓണക്കാലത്ത് മാത്രം ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ഇരുപതിനായിരം രൂപ വീതം ഇയാള്‍ കൈക്കൂലി വാങ്ങി. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് ഒരു കള്ള് ഷാപ്പ് ലൈസന്‍സിന്റെ മറവില്‍ രണ്ട് കെട്ടിടങ്ങളില്‍ ഷാപ്പ് നടത്താന്‍ അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ അന്വേഷണം അട്ടിമറിച്ചതിന്റെ രേഖയും ഫയലിലുണ്ട്. ഈ ഉദ്യോഗസ്ഥന് കോട്ടയത്ത് മൂന്ന് ബാറുകളില്‍ ബെനാമി ഇടപാടും കള്ള് ഷാപ്പുകളില്‍ പണം മുടക്കിയതിന്റെയും തെളിവുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഇരുവരും എക്സൈസ് വകുപ്പിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്നവരാണെന്നും ഇവരെ നേരിട്ട് അനധികൃത പണപ്പിരിവിന് സാധ്യതയില്ലാത്ത സ്ഥലത്ത് മാറ്റി നിയമിക്കണമെന്നും ശുപാര്‍ശയുണ്ട്. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സ് അന്വേഷണവും വേണം. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ കൂടുതലും എക്സൈസ് കമ്മീഷണര്‍ അറിയാതെ മന്ത്രിയുടെ ഓഫീസ് നേരിട്ട് നടപ്പാക്കുകയായിരുന്നു. അഴിമതിരഹിതരായ ഉദ്യോഗസ്ഥരെ ചെക്ക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ പ്രധാന ഇടങ്ങളില്‍ നിയമിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രം നടത്തണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
പണം, മദ്യം, മറ്റു സമ്മാനങ്ങൾ എന്നിവ കൈപ്പറ്റി ബാറുകളുടെ നിയമവിരുദ്ധ പ്രവർത്തനത്തിനു കണ്ണടച്ചുകൊടുക്കുന്ന ഒരു ‘കോംപ്ലിമെന്റ് സിസ്റ്റം’ വകുപ്പിലുണ്ടെന്ന വിവരമാണു ലഭിച്ചത്. പല തട്ടിലുള്ള ഉദ്യോഗസ്ഥർ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. എന്നാൽ, സത്യസന്ധമായി ജോലി ചെയ്യുന്ന മറ്റൊരു വിഭാഗമുണ്ട്. അവരിൽപെട്ട ഉദ്യോഗസ്ഥരാണ് ഈ അഴിമതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകിയത്. കോട്ടയം ഓപ്പറേഷനു മുൻപായി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആശയവിനിമയം രഹസ്യമായി സൂക്ഷിക്കണമെന്ന അഭ്യർഥനയോടെയാണ് അവർ എന്നോടു സംസാരിച്ചത്.
.
അഴിമതിയോടു ‘സീറോ ടോളറൻസ്’ എന്നതാണു വകുപ്പിന്റെ സമീപനം. മന്ത്രിയുടെ കർശന നിർദേശവും അതു തന്നെയാണ്. ഉദ്യോഗസ്ഥ അഴിമതിയും വീഴ്ചയും സംബന്ധിച്ച ഒട്ടേറെ പരാതികൾ മുൻപിലുണ്ട്. ഇവ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. മറ്റിടങ്ങളിലും പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥ അഴിമതി സംബന്ധിച്ച പരാതിയും തന്റെ നമ്പറിൽ (9496753000) വാട്സാപ് സന്ദേശമായി നൽകാമെന്ന് കമ്മീഷണർ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിൽ കമ്മീഷണർ മന്ത്രിയെ പ്രശംസിച്ചിരുന്നു.
https://www.facebook.com/Malayalivartha

























