പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിലവിൽ താമസിക്കുന്നത് ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിലാണ്. എന്നാൽ അദ്ദേഹം അവിടെ നിന്നും വീട് മാറുന്നു. ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറുകയാണ് അദ്ദേഹം .
ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അവിടേക്ക് താമസം മാറാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം മറ്റൊരു വാടക വീട്ടിലേക്ക് മാറുന്നത്.
കന്റോൺമെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ വൈകുമെന്നതിനാലും കാലപ്പഴക്കമുള്ള കെട്ടിടത്തിൽ താമസം ബുദ്ധിമുട്ടാകുമെന്നതിനാലുമാണ് പുതിയ തീരുമാനം
.ഇടപ്പഴിഞ്ഞിയിൽ നിന്ന് ജഗതിയിലേക്ക് പോകുന്ന വഴിയിലാണ് പിണറായി വിജയന്റെ പുതിയ വാടകവീട്. നിലവിൽ ഈ വീടിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. സുരക്ഷയും സ്വകാര്യതയും പൂർണമായി നിലനിർത്തുന്നതിന്റെ ഭാഗമായി മതിലിന്റെ ഉയരം കൂട്ടി. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അദ്ദേഹം ഈ വീട്ടിലേക്ക് താമസം മാറും .
https://www.facebook.com/Malayalivartha


























