മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.
മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. ശിവന്‍കുന്ന് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇന്‍ടസ് ടവേഴ്‌സിന്റെ മൊബൈല്‍ ടവറില്‍നിന്ന് 90,000 രൂപ വിലമതിക്കുന്ന ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ അസം സ്വദേശി മാസും അഹമ്മദ് (20) പിടിയിലായത്. മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ടവറിലെ ഷെല്‍ട്ടര്‍ റൂമില്‍ അതിക്രമിച്ചുകയറി ചെമ്പ് കേബിളുകള്‍ മുറിച്ചെടുത്ത് കടത്തുകയായിരുന്നു ഇയാളുടെ രീതി. മുന്‍പും ഇയാള്‍ ഇത്തരത്തില്‍ വിവിധ ടവറുകളില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചിരുന്നതായി പോലീസ് അറിയിച്ചു.
പ്രദേശത്ത് ചെമ്പ് കേബിള്‍ മോഷണം പതിവായതോടെ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍. മനോജ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ഫൈസല്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ടവറുകള്‍ കേന്ദ്രീകരിച്ച് പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി വലയിലായത്. കോടതിയില്‍ ഹാജരാക്കിയ മാസും അഹമ്മദിനെ റിമാന്‍ഡ് ചെയ്തു.തിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പിതാവിന്റെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന തോക്ക് 17കാരൻ എടുത്ത് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് 17കാരൻ പൊലീസിന് നൽകിയ മൊഴി. വെടിയേറ്റതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് അലക്ഷ്യമായി സൂക്ഷിച്ചതിനാണ് പിതാവിനെതിരെ പൊലീസ് കേസെടുത്തത്. തോക്കിന് ലൈസൻസുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
https://www.facebook.com/Malayalivartha

























