അന്തർസംസ്ഥാന ചരക്കുനീക്കത്തിനുള്ള അഡ്വാൻസ് നികുതി അടച്ചതിൽ ക്രമക്കേട് നടത്തിയ കേസിൽ നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ജൂനിയർ സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പ്രതികളെ വിജിലൻസ് കോടതി ശിക്ഷിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിൽ ജൂനിയർ സൂപ്രണ്ടായി ജോലി നോക്കിയിരുന്ന പുഷ്പറാണി , വ്യാപാരിയും ഏജന്റുമായ പ്രതികളുമായിച്ചേർന്ന് ഗൂഢാലോചന നടത്തി ട്രഷറിയിൽ അടച്ച മുൻകൂർ നികുതിയുടെ ചെല്ലാനുകളിൽ യഥാർത്ഥത്തിൽ അടച്ച തുകയേക്കാൾ ഉയർന്ന തുക രേഖപ്പെടുത്തിയ വ്യാജ ചെല്ലാനുകൾ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി വെട്ടിപ്പ് നടത്താൻ സഹായിച്ചതിലൂടെ സർക്കാരിന് 26,58,595/- രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി എ. മനോജ് വിധി പ്രസ്താവിച്ചത്. വാണിജ്യ നികുതി ഓഫീസിലെ മുൻ ജൂനിയർ സൂപ്രണ്ടും മലയിൻകീഴ് സ്വദേശിയുമായ പുഷ്പറാണി(58),കന്യാകുമാരി സ്വദേശിയും വ്യാപാരിയുമായ ഫ്രാൻസിസ് . കെ (66), വ്യാപരികളുടെ ഏജന്റായി പ്രവർത്തിച്ച പാറശാല സ്വദേശിയായ സതീഷ് കുമാർ (47) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 ൽ VC 07/2011/SIU1 ആയി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയും അന്വേഷണത്തിൽ ഈ കേസിൽ ഉൾപ്പെട്ട നാല് വ്യത്യസ്ത സ്ഥാപനങ്ങൾ ആയതിനാൽ നാല് സ്ഥാപനങ്ങൾക്കെതിരെയും പ്രത്യേകം കുറ്റപത്രങ്ങൾ കോടതി മുമ്പാകെ സമർപ്പിച്ചു. ഒരു കേസിൽഒന്നാം പ്രതി പുഷ്പറാണിയെയും രണ്ടാം പ്രതി ഫ്രാൻസിനെയും മൂന്നാം പ്രതി സതീഷ് കുമാറിനെയും ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തികളെ സഹായിച്ചുള്ള അഴിമതിക്കുറ്റത്തിന് 3 വർഷം വീതം കഠിന തടവും 5,81,560/- രൂപ വീതം പിഴ അടയ്കുന്നതിനും അഴിമതിക്കുള്ള ഗൂഡാലോചനക്കുറ്റത്തിന് 3 വർഷം വീതം കഠിന തടവും 10000/- രൂപ വീതം പിഴ അടയ്കുന്നതിനും വ്യാജനിർമ്മിത രേഖ അസ്സൽ പോലെ ഉപയോഗിച്ചതിന് 1 വർഷം വീതം കഠിന തടവും 10000/- രൂപ വീതം പിഴ അടയ്കുന്നതിനും വ്യാജ രേഖ തയ്യാറാക്കാനുള്ള ഗൂഡാലോചനക്ക് 01 വർഷം വീതം കഠിന തടവിനും 10,000/- രൂപ വീതം പിഴ അടയ്‌ക്കുന്നതിനും രണ്ടാം കേസിൽ ഒന്നാം പ്രതി പുഷ്പ്റാണിക്കും മൂന്നാം പ്രതി സതീഷ് കുമാറിനും അഴിമതിക്കുറ്റത്തിന് 3 വർഷം വീതം കഠിന തടവും 2,82,058/- രൂപ വീതം പിഴ അടയ്കുന്നതിനും ഗൂഡാലോചനക്ക് 3 വർഷം വീതം കഠിന തടവും 10000/- രൂപ വീതം പിഴ അടയ്കുന്നതിനും വ്യാജ രേഖക്ക് 01 വർഷം വീതം കഠിന തടവും 10000/- രൂപ വീതം പിഴ അടയ്കുന്നതിനും ഗൂഡാലോചനക്ക് 01 വർഷം വീതം തടവിനും 10000/- രൂപ വീതം പിഴ അടയ്‌ക്കുന്നതിനും മൂന്നാം കേസിൽ പുഷ്പ്റാണിക്കും സതീഷ് കുമാറിനും അഴിമതിക്ക് 3 വർഷം വീതം കഠിന തടവും 8,90,75/- രൂപ വീതം പിഴ അടയ്കുന്നതിനുംഗൂഡാലോചനക്ക് 3 വർഷം വീതം കഠിന തടവും 10000/- രൂപ വീതം പിഴ അടയ്കുന്നതിനും വ്യാജ രേഖയ്ക്ക് 1 വർഷം വീതം കഠിന തടവും 10000/- രൂപ വീതം പിഴ അടയ്കുന്നതിനും ഗൂഡാലോചനക്ക് 1 വർഷം വീതം തടവിനും 10000/- രൂപ വീതം പിഴ അടയ്‌ക്കുന്നതിനും നാലാം കേസിൽ പുഷ്പ്റാണിക്കും സതീഷ് കുമാറിനും അഴിമതിക്ക് 3 വർഷം വീതം കഠിന തടവും 63.500/- രൂപ വീതം പിഴ അടയ്കുന്നതിനും ഗൂഡാലോചനക്ക് 3 വർഷം വീതം കഠിന തടവും 10000/- രൂപ വീതം പിഴ അടയ്കുന്നതിനും വ്യാജ രേഖക്ക് 1 വർഷം വീതം കഠിന തടവും 10000/- രൂപ വീതം പിഴ അടയ്കുന്നതിനും ഗൂഡാലോചനക്ക് 1 വർഷം വീതം തടവിനും 10000/- രൂപ വീതം പിഴ അടയ്‌ക്കുന്നതിനുമാണ് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതി വിചാരണ വേളയിൽ മരണപ്പെട്ടുപോയിട്ടുള്ളതും, നാലും അഞ്ചും പ്രതികൾ കുറ്റ വിമുക്തരാക്കപ്പെട്ടിട്ടുള്ളതും ഏഴാം പ്രതി മഹേഷ് ഒളിവിൽ പോയിട്ടുള്ളതും ആകുന്നു. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -1 ലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് കെ പ്രസന്നകുമാർ കേസ് രജിസ്റ്റർ ചെയ്ത് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് മാരായ M.H. ലത്തീഫ് , B.ഉദയകുമാർ എന്നിവർ അന്വേഷണം നടത്തി മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ആയ കെ പ്രശാന്ത് ബഹു കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി വീണാ സതീശൻ ഹാജരായി. "
https://www.facebook.com/Malayalivartha

























