സംസ്ഥാനത്ത് കുടുംബ ബജറ്റ് താളം തെറ്റുന്നു... അരി വില കുതിക്കുന്നു, സവാളയ്ക്കും പഞ്ചസാരയ്ക്കും, പച്ചക്കറിക്കും വില വർദ്ധനവ്

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് അരി വില. പൊന്നിക്ക് മൂന്ന് മാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. ഇതിന് പുറമേ സവാളയ്ക്കും പഞ്ചസാരയ്ക്കും ചിലയിനം പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയിലാണുള്ളത്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള പൊന്നിയുടെ ചില്ലറ വില കിലോഗ്രാമിന് 80 രൂപ കടന്നിരിക്കുകയാണ്.
ഒരുമാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. വടക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു അരിയിനമായ കുറുവയ്ക്കും വില വര്‍ദ്ധിച്ചിരിക്കുകയാണ്. കിലോഗ്രാമിന് 46 രൂപയില്‍ നിന്ന് 55 രൂപയായാണ് വർദ്ധിച്ചത്. ജയ അരിയ്ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. 42 രൂപയില്‍ നിന്ന് 50 രൂപയായാണ് വര്‍ധിച്ചത്. ബിരിയാണി അരിയ്ക്കും വില കൂടിയതായി കച്ചവടക്കാര്‍ .പഞ്ചസാര വിലയില്‍ അഞ്ചുരൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കിലോഗ്രാമിന് 60 രൂപയില്‍ നിന്ന് 65 രൂപയായാണ് പഞ്ചസാര വില വര്‍ധിച്ചത്.
സവാള വില 70 രൂപയായാണ് കുതിച്ചത്. 55 രൂപയാണ് പഴയ വില. ഇതിനൊപ്പം ഉള്ളി വിലയും വർദ്ധിച്ചിട്ടുണ്ട്. ചിലയിനം പച്ചക്കറികളുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























